ജയലളിതയുടെ ആരോഗ്യ സ്ഥിതിയിൽ മനംനൊന്ത് യുവാവ് ജീവനൊടുക്കി

ജയലളിതയുടെ ആരോഗ്യ സ്ഥിതിയിൽ മനംനൊന്ത് എ ഐ എ ഡി എം കെ പ്രവർത്തകൻ ആത്മഹത്യ ചെയ്തു

chennai, jayalalitha, suicide, madras high court  ചെന്നൈ, ജയലളിത, ആത്മഹത്യ, മദ്രാസ് ഹൈക്കോടതി
ചെന്നൈ| സജിത്ത്| Last Modified വ്യാഴം, 6 ഒക്‌ടോബര്‍ 2016 (12:11 IST)
ജയലളിതയുടെ ആരോഗ്യനിലയിൽ മനംനൊന്ത് ഒരു എ ഐ എ ഡി എം കെ പ്രവർത്തകൻ ചെയ്തു. നാദംപെട്ടി സ്വദേശിയും കരിമരുന്ന് പ്രയോഗം നടത്തുന്ന തൊഴിലാളിയുമായ പി പൊൻമണിയാണ് (31) ഇന്നലെ ജീവനൊടുക്കിയത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വളരെയേറെ മാനസിക സംഘർഷത്തിലായിരുന്നു ഇയാള്‍. ജയലളിതയുടെ നില അതീവഗുരുതരമാണെന്ന് ചില പത്രങ്ങളിൽ റിപ്പോർട്ടുകൾ വന്നതിനെത്തുടർന്നാണ് ആത്മഹത്യ ചെയ്തത്.

അതേസമയം, ജയലളിതയുടെ ആരോഗ്യസ്ഥിതി വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജി തള്ളി. ജയലളിതയുടെ ആരോഗ്യം പൊതുതാല്പര്യ വിഷയമല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ട്രാഫിക് രാമസ്വാമിയാണ് ഇക്കര്യവുമായി ബന്ധപ്പെട്ട് പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയത്.

ഡൽഹി എയിംസിൽ നിന്നുള്ള മൂന്ന് വിദഗ്ധ ഡോക്ടർമാർ ഇപ്പോൾ ജയലളിതയെ നിരീക്ഷിക്കുന്നതിനായി ചെന്നൈയിൽ എത്തിയിട്ടുണ്ടെന്ന് ചില സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. ഇന്നലെയും ജയലളിതയുടെ ആരോഗ്യനില സംബന്ധിച്ച് ആശുപത്രി അധികൃതർ പത്രക്കുറിപ്പ് പുറത്തിറക്കിയിട്ടില്ല. ആരോഗ്യനില സംബന്ധിച്ച റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാര്‍ വ്യാഴാഴ്ച ഹാജരാക്കുമോയെന്ന കാര്യത്തിലും ഉറപ്പില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :