തുമ്പി ഏബ്രഹാം|
Last Modified ചൊവ്വ, 5 നവംബര്‍ 2019 (10:53 IST)
സുഹൃത്തുമായി ബെറ്റ് വച്ചതിനെ തുടർന്ന് 41
മുട്ട ഒന്നിച്ചു കഴിച്ച യുവാവിന് ദാരുണാന്ത്യം. 42കാരനായ സുഭാഷ് യാധവാണ് മരിച്ചത്. 50 മുട്ടകൾ കഴിച്ചുതീർക്കണമെന്നായിരുന്നു സുഭാഷും സുഹൃത്തും തമ്മിലുള്ള ബെറ്റ്.
2000 രൂപയ്‌ക്കായിരുന്നു ഇരുവരും ബെറ്റ് വച്ചത്. ബെറ്റ് അംഗീകരിച്ച സുഭാഷ് ഉടൻ തന്നെ മുട്ട കഴിച്ച് തുടങ്ങുകയായിരുന്നു. 41 മുട്ടകൾ കഴിച്ച ഇയാൾ 42മത്തെ മുട്ട കഴിക്കാൻ കൈയ്യിലെടുത്തപ്പോൾ കുഴഞ്ഞുവീഴുകയായിരുന്നു.
സുഭാഷിനെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മണിക്കൂറുകൾക്കകം മരണം സംഭവിക്കുകയായിരുന്നു. അമിതമായി ആഹാരം കഴിച്ചതാണ് മരണകാരണം എന്നാണ് ഡോക്‌ടർമാർ പറയുന്നത്.