വിഷം കഴിച്ച യുവാവിനെ ആശുപത്രിയിലെത്തിക്കുന്നതിന് പകരം കൊണ്ടുപോയത് അമ്പലത്തിലേക്ക്, മരുന്നായി നൽകിയത് പച്ചവെള്ളം, 28കാരൻ മരിച്ചു

Last Modified വെള്ളി, 17 മെയ് 2019 (13:01 IST)
വിഷം കഴിച്ച്‌ ആത്മഹത്യക്ക് ശ്രമിച്ച യുവാവന്നെ ആശുപത്രിയിലെത്തിക്കാതെ ബന്ധുക്കൾ കൊണ്ടുപോയത് അമ്പലത്തിലേക്ക്. ഒടുവിൽ നില വഷളായതോടെ ബുധനാഴ്ച 28കാരൻ മരിച്ചു. ജീവരാജ് റാത്തോർ എന്ന യുവാവാണ് ചികിത്സ ലഭിക്കാത്തതിനെ തുടർന്ന് മരിച്ചത്. ഡൽഹിയിലെ ഗുരുഗ്രാമിലാണ് സംഭവം.

മെയ് പതിമൂന്നിനാണ് യുവാവ് വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. ജീവരാജിനെ പ്രദേശത്തെ തടാകത്തിന് സമീപത്ത് ബോധരഹിതനായ നിലയിൽ കണ്ടെത്തുകയായിരുന്നു. എന്നാൽ ജീവരാജിനെ ആശുപതിരിയിൽ എത്തിക്കുന്നതിന് പകരം ബന്ധുക്കൾ. പ്രദേശത്തെ അമ്പലത്തിലേക്കാണ് കൊണ്ടുപോയത്. അമ്പലത്തിൽ എത്തി പ്രാർത്ഥിച്ചാൽ ജീവരാജിന് അപകടം ഉണ്ടാവില്ല എന്നാണ് ബന്ധുക്കൾ വിശ്വസിച്ചിരുന്നത്.

അമ്പലത്തിൽ വച്ചു ബന്ധുക്കൾ ജീവരാജിനെ ധാരാളം വെള്ളം നിർബന്ധിച്ച് കുടിപ്പിക്കുകയും ചെയ്തു. ഈ വെള്ളം ശരീരത്തിലൂടെ പുറത്തുപോകുമ്പോൾ വിഷം അതിലൂടെ പുറത്തുപോകും എന്നായിരുന്നു ബന്ധുക്കളുടെ വിശ്വാസം. ജീവരാജിന് ബോധം വന്നതോടെ ഇനി പ്രശ്നങ്ങൽ ഒന്നും ഉണ്ടാവില്ല എന്ന് ബന്ധുക്കൾ കരുതി.

എന്നാൽ രണ്ട് ദിവസം മാത്രമാണ് ഈ ആശ്വാസത്തിന് ആയുസുണ്ടായത്. ബുധനാഴ്ചയോടെ സ്ഥിതി വഷളായതിനെ തുടർന്ന് ബന്ധുക്കൾ യുവാവിനെ ആശുപത്രിയിലെത്തിത്തിക്കുകയായിരുന്നു. അപ്പോഴേക്കും ഏറെ വൈകിയിരുന്നു. ഡോക്ടർമാർ ജീവരാജിന്റെ മരണം സ്ഥിരീകരിച്ചു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ഇത്തവണ ക്ലാസിക് ക്രിമിനൽ വരുന്നത് മറ്റൊരു ഉദ്ദേശത്തോടെ?; ...

ഇത്തവണ ക്ലാസിക് ക്രിമിനൽ വരുന്നത് മറ്റൊരു ഉദ്ദേശത്തോടെ?; ദൃശ്യം 3 വാർത്തകളിൽ പ്രതികരിച്ച് ജീത്തു ജോസഫ്
ചിത്രത്തിന്റെ രണ്ടാം ഭാഗവും സ്വീകരിക്കപ്പെട്ടു.

Border Gavaskar Trophy 2024-25: ക്യാപ്റ്റൻ രോഹിത്തിനേക്കാൾ ...

Border Gavaskar Trophy 2024-25: ക്യാപ്റ്റൻ രോഹിത്തിനേക്കാൾ റൺസ് ബുമ്രയ്ക്ക്,  റൺസടിച്ച് കൂട്ടി ട്രാവിസ് ഹെഡ്, പരിഹാസ്യനായി കോലി
അഞ്ച് മത്സരങ്ങളിലെ 9 ഇന്നിങ്ങ്‌സുകളില്‍ നിന്നായി 56 റണ്‍സ് ശരാശരിയില്‍ 448 റണ്‍സ് ...

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി
സംവിധായകന്‍ ആഷിഖ് അബുവിനെതിരെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ പരാതി. നിര്‍മ്മാതാവ് സന്തോഷ് ...

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 ...

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും
യുറുഗ്വയില്‍ നടന്ന ആദ്യ ലോകകപ്പിന്റെ നൂറാം വാര്‍ഷികാഘോഷം പ്രമാണിച്ച് 3 മത്സരങ്ങള്‍ സൗത്ത് ...

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട ...

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി
ചെന്നൈ: അമരന്‍ ആണ് സായി പല്ലവിയുടേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. നടിക്കെതിരെ ...

പി എസ് സി ലിസ്റ്റുകള്‍ കാലാവധി കഴിഞ്ഞ് റദ്ദാകുമെന്ന ആശങ്ക ...

പി എസ് സി ലിസ്റ്റുകള്‍ കാലാവധി കഴിഞ്ഞ് റദ്ദാകുമെന്ന ആശങ്ക പലവിഭാഗങ്ങള്‍ക്കും ഉണ്ടെന്ന് മന്ത്രി ജെ ചിഞ്ചുറാണി
പി എസ് സി ലിസ്റ്റുകള്‍ കാലാവധി കഴിഞ്ഞ് റദ്ദാകുമെന്ന ആശങ്ക പലവിഭാഗങ്ങള്‍ക്കും ഉണ്ടെന്ന് ...

വിവാഹ വേദിയില്‍ പ്രതിശ്രുത വരന്‍ ചോളീ കെ പീച്ചെ ക്യാഹേ ...

വിവാഹ വേദിയില്‍ പ്രതിശ്രുത വരന്‍ ചോളീ കെ പീച്ചെ ക്യാഹേ ഗാനത്തിന് നൃത്തം ചെയ്തു; വിവാഹം വേണ്ടെന്നുവച്ച് യുവതിയുടെ പിതാവ്
വിവാഹ വേദിയില്‍ പ്രതിശ്രുത വരന്‍ ചോളീ കെ പീച്ചെ ക്യാ ഹേ ഗാനത്തിന് നൃത്തം ചെയ്തതിന് ...

ആറ്റുകാല്‍ പൊങ്കാല മാര്‍ച്ച് 13ന്, ഇത്തവണ വിമാനത്തിലെ ...

ആറ്റുകാല്‍ പൊങ്കാല മാര്‍ച്ച് 13ന്, ഇത്തവണ വിമാനത്തിലെ പുഷ്പവൃഷ്ടി ഇല്ല
ആറ്റുകാല്‍ പൊങ്കാല മാര്‍ച്ച് 13ന് നടക്കും. ഇത്തവണ വിമാനത്തിലെ പുഷ്പവൃഷ്ടി ഇല്ല. ...

കേന്ദ്രം പറഞ്ഞത് പ്രകാരം എയിംസിനായുള്ള നടപടിക്രമങ്ങൾ ...

കേന്ദ്രം പറഞ്ഞത് പ്രകാരം എയിംസിനായുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കി, ബജറ്റിൽ അവഗണന മാത്രമെന്ന് വീണാ ജോർജ്
എയിംസിനായി കേന്ദ്രം പറഞ്ഞ നിബന്ധനകള്‍ക്കനുസരിച്ച് കോഴിക്കോട് കിനാലൂരില്‍ ഭൂമിയുള്‍പ്പടെ ...

വാഹന നികുതി കുടിശികയുണ്ടോ? വൈകിപ്പിക്കണ്ട, മാർച്ച് 31 വരെ ...

വാഹന നികുതി കുടിശികയുണ്ടോ? വൈകിപ്പിക്കണ്ട, മാർച്ച് 31 വരെ സമയം
വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ നിലനില്‍ക്കുന്ന ആര്‍.ടി.ഒ അഥവാ സബ് ആര്‍.ടി.ഒ ഓഫീസുകളില്‍ ...