അഭിറാം മനോഹർ|
Last Modified ചൊവ്വ, 28 ജൂണ്‍ 2022 (19:27 IST)
രാജസ്ഥാനിലെ ഉദ്ദയ്പൂരിൽ നുപുർ ശർമ്മയ്ക്ക് അനുകൂല പോസ്റ്റിട്ട തലയറുത്ത് കൊലപ്പെടുത്തി. രണ്ടുപേർ ചേർന്നാണ് ആക്രമണം നടത്തിയതെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്‌തു. അക്രമികളെ തിരിച്ചറിഞ്ഞതായി രാജസ്ഥാൻ പോലീസ് അറിയിച്ചു. അതേസമയം പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. ഇതിനിടെ അക്രമികളെന്ന് കരുതുന്നവരുടെ വീഡിയോ പുറത്തുവന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദിയേയും സമാനരീതിയിൽ കൊലപ്പെടുത്തുമെന്ന് വീഡിയോയിൽ അക്രമികൾ പറയുന്നു. അതേസമയം കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് പറഞ്ഞു.