പ്രണയം വീട്ടുകാര്‍ എതിര്‍ത്തു; 22കാരനും 12കാരിയും ട്രെയിനിന് മുന്നില്‍ ചാടി - തനിക്കിനി ജീവിക്കേണ്ടെന്ന് രക്ഷപ്പെട്ട യുവാവ്

ന്യൂഡല്‍ഹി, ബുധന്‍, 9 ഓഗസ്റ്റ് 2017 (14:39 IST)

  suicide , lover , love , hospital , police , arrest , ട്രെയിന്‍ , പ്രണയം , കമിതാക്കള്‍ , ട്രെയിന്‍ , ആശുപത്രി , ലൈംഗീക പീഡനം

ട്രെയിന് മുന്നില്‍ ചാടി ജീവനൊടുക്കാന്‍ ശ്രമിച്ച 22 കാരനായ യുവാവും 12കാരിയും തലനാരിഴയ്ക്ക് രക്ഷപെട്ടു. ഡല്‍ഹിയിലെ നരേലയില്‍ തിങ്കളാഴ്ച വൈകീട്ടാണ് സംഭവം. ഗുരുതരമായി പരുക്കേറ്റ ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

22 കാരനായ യുവാവും 12കാരിയായ പെണ്‍കുട്ടിയും തമ്മില്‍ രണ്ടുവര്‍ഷമായി പ്രണയത്തിലായിരുന്നു. ഇരുവരുടെയും ബന്ധം ബന്ധുക്കള്‍ അറിയുകയും വീട്ടില്‍ വഴക്ക് രൂക്ഷമാകുകയും ചെയ്‌തതോടെയാണ് കമിതാക്കള്‍ ട്രെയിനിന് മുന്നില്‍ ചാടിയത്.

മരിക്കാന്‍ വേണ്ടിയാണ് ട്രെയിനിന് മുന്നില്‍ ചാടിയതെന്ന് യുവാവ് പൊലീസിനോട് പറഞ്ഞു. ഏറെ നേരം പാളത്തിലൂടെ നടന്ന ശേഷമാണ് ട്രെയിനിന് മുന്നില്‍ ചാടിയതെന്നും യുവാവ് വ്യക്തമാക്കി.

ട്രെയിന്‍ വരുന്നത് കണ്ട പെണ്‍കുട്ടി പാളത്തിലേക്ക് ചാടുകയും ട്രാക്കില്‍ കിടക്കുകയും ചെയ്‌തു. ഈ സമയം ട്രാക്കിലേക്ക് യുവാവ് ചാടിയെങ്കിലും കാല്‍ പാളത്തില്‍ ഉടക്കുകയും മുട്ടിന് താഴെവെച്ച് അറ്റുപോകുകയുമായിരുന്നു.

കാല്‍ നഷ്‌ടപ്പെട്ട തനിക്ക് ഇനി ജീവിക്കേണ്ടെന്നും യുവാവ് പൊലീസിനോട് പറഞ്ഞു. അതേസമയം, യുവാവ് പറഞ്ഞ കാര്യങ്ങള്‍ പൊലീസ് പൂര്‍ണമായി വിശ്വസിച്ചിട്ടില്ല.

പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായിട്ടുണ്ടോ എന്നാണ് പൊലീസ് പരിശോധിക്കുന്നത്. ലൈംഗീക പീഡനം നടന്നുവെന്ന് തെളിഞ്ഞാല്‍ യുവാവിനെതിരെ പോസ്‌കോ നിയമപ്രകാരം കേസെടുക്കുമെന്നും പൊലീസ് പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

പാണത്തൂരില്‍ കാണാതായ സനാ ഫാത്തിമയുടെ മൃതദേഹം കണ്ടെത്തി

കാസർകോട് പാണത്തൂരില്‍ നിന്നും കാണാതായ നാല് വയസ്സുകാരി സന ഫാത്തിമയുടെ മൃതദേഹം കണ്ടെത്തി. ...

news

‘കേരളത്തിന്റെ ചരിത്രമറിയാത്തവരെ... കടക്ക് പുറത്ത്’; വൈറലായി സ്വാമി സന്ദീപാനന്ദഗിരിയുടെ വാക്കുകള്‍

കേരളത്തിനെതിരായി ആര്‍എസ്എസ്- ബിജെപി നേതൃത്വം ദേശീയ മാധ്യമങ്ങളുടെ സഹായത്തോടെ നടത്തുന്ന ...

news

വിമണ്‍ കളക്ടീവിന്റെ ആവശ്യം ഇല്ല, സ്വയം പോരാടാന്‍ അറിയാം : ശ്വേത മേനോന്‍

സിനിമയിലെ സ്ത്രീകൂട്ടായ്മയുടെ ഭാഗമായി രൂപംകൊണ്ട സംഘടനയാണ് വിമണ്‍ കളക്ടീവ്. സ്ത്രീസുരക്ഷയെ ...

news

‘അവനെ അടിക്കും, വേണമെങ്കില്‍ കൊല്ലുകതന്നെ ചെയ്യും’; ഉഴവൂരിനെതിരെ എൻസിപി സംസ്ഥാന സെക്രട്ടറിയുടെ കൊലവിളി - ശബ്ദ രേഖ പുറത്ത്

അന്തരിച്ച എന്‍സിപി നേതാവ് ഉഴവൂർ വിജയനെതിരെ കൊലവിളിയുമായി എൻസിപി നേതാവ്. പാർട്ടി സംസ്ഥാന ...