കുടുംബം നോക്കിയിരുന്നത് സെയിൽസ് ഗേളിന്റെ ജോലി ചെയ്ത്; ഒരു ദിവസം ട്രെഡ്‌മില്ലില്‍ നടക്കുന്നത് ആറു കിലോമീറ്റര്‍ - മമത ബാനർജിയുടെ ആർക്കും അറിയാത്ത കഥകൾ

പശ്ചിമബംഗാളിന്റെ ആദ്യ വനിതാ മുഖ്യമന്ത്രി മമത ബാനർജിയുടെ ജീവിതം നിഗൂഡതകൾ നിറഞ്ഞതായിരുന്നു. കഷ്ട്പാടിന്റെ പാതകൾ ഒരുപാട് താണ്ടിയാണ് അവർ ഇന്ന് കാണുന്ന പദവിയിലെത്തിയിരിക്കുന്നത്. ഹിസ്റ്ററിയിൽ ബിരുദവും ഇസ്ലാമിക് ഹിസ്റ്ററിയിൽ ബിരുദാനന്തരബുരുദവും കരസ്തമാക്കി

aparna shaji| Last Modified വെള്ളി, 27 മെയ് 2016 (17:52 IST)
പശ്ചിമബംഗാളിന്റെ ആദ്യ വനിതാ മുഖ്യമന്ത്രി മമത ബാനർജിയുടെ ജീവിതം നിഗൂഡതകൾ നിറഞ്ഞതായിരുന്നു. കഷ്ട്പാടിന്റെ പാതകൾ ഒരുപാട് താണ്ടിയാണ് അവർ ഇന്ന് കാണുന്ന പദവിയിലെത്തിയിരിക്കുന്നത്. ഹിസ്റ്ററിയിൽ ബിരുദവും ഇസ്ലാമിക് ഹിസ്റ്ററിയിൽ ബിരുദാനന്തരബുരുദവും കരസ്തമാക്കിയാണ് മമത തന്റെ വിദ്യാഭ്യസ ജീവിതം അവസാനിപ്പിച്ചത്.

ദിവസവും ആറു കിലോമീറ്റർ നടക്കുക എന്നത് ശരീരത്തിനും ആരോഗ്യത്തിനും ഉത്തമമെന്ന് വിശ്വസിക്കുന്നു. രാഷ്ട്രീയത്തിലേക്ക് വന്നെങ്കിലും സുഹൃത്തുക്കളുടെയും മാധ്യമപ്രവർത്തകരുടെയും ഒപ്പം നടക്കാൻ അവർ എപ്പൊഴും ശ്രദ്ധിച്ചിരുന്നു.

ലളിതമായ ജീവിത രീതിയിലായിരുന്നു മമത എപ്പോഴും വിശ്വസിച്ചിരുന്നത്. പ്രകൃതിയെ ദൈവതുല്യം കാണുകയും സ്നേഹിക്കുകയും ചെയ്യുന്ന മമത ഹിമാലയത്തിലേക്കും മെദിനിപുരിലേക്കും യാത്ര ചെയ്തിട്ടുണ്ട്. ഭൂമി വൃത്തികേടാക്കുന്നതിൽ താൽപ്പര്യമില്ലാത്ത മമത, മനോഹരമായ സെൻട്രൽ പാർക്ക് സമൂഹത്തിനായി നിർമിച്ചു നൽകി.

പാട്ടുകളേയും കവിതകളേയും ബംഗാളി ഡൻസിനേയും സ്നേഹിച്ച പെൺകുട്ടിയായിരുന്നു മമത. കുടുംബം നോക്കിയിരുന്നത് കുട്ടികളെ പഠിപ്പിച്ചും സല്യിൽസ് ഗേളായി ജോലി ചെയ്തുമായിരുന്നു. സഹായിക്കുന്നവരെ ഒരിക്കലും മറക്കുന്ന ആളല്ല മമത. സഹായിച്ചവരെ എന്നും കൂടെ നിർത്താനും അവർ എപ്പോഴും ശ്രമിച്ചിരുന്നു.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :