മജീദ് മജീദിയുടെ ചിത്രത്തിന് സംഗീതം നല്‍കുന്നത് എ ആര്‍ റഹ്മാന്‍!

ടെഹ്‌റാന്‍| Last Modified വെള്ളി, 15 ഓഗസ്റ്റ് 2014 (16:15 IST)
ലോക പ്രശസ്ത ഇറാനിയന്‍ ചലിചിത്രകാരന്‍ മജീദ് മജീദിയുടെ ഏറ്റവും പുതിയചിത്രത്തിന് സംഗീതം പകരുക ഇന്ത്യയുടെ സംഗീത വിസ്മയമായ എആര്‍ റഹ്മാന്‍.

“ഓണ്‍ ദി ലൈഫ് ഓഫ് പ്രൊഫറ്റ് മുഹമ്മദ്” എന്ന മജീദിചിത്രത്തിലാണ് എ ആര്‍ റഹമാന്റെ സംഗീത സംവിധാ‍നം നിര്‍വ്വഹിക്കുക.ചിത്രം 2015 മാര്‍ച്ചില്‍ റിലീസാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
എആര്‍ റഹ്മാന്‍ സ്ലം ഡോഗ് മില്ല്യണയര്‍ കപ്പിള്‍സ് റിട്ട്രീറ്റ് 127 അവേഴ്സ് എന്നീ ഹൊളീവുഡ്
ചിത്രങ്ങള്‍ക്ക് സംഗീതം നല്‍കിയിട്ടുണ്ട്. എന്നാല്‍ റഹ്മാന്‍
ആദ്യമായാണ് ഒരു ഇറാനിയന്‍ ചിത്രത്തിന് സംഗീതം നല്‍കുന്നത്.

ഇറാ‍നിയന്‍ സംവിധായകനായ മജീദ് മജീദി “ചില്‍ഡ്രന്‍ ഓഫ് ഹെവന്‍” “ദ കളര്‍ ഓഫ് പാരഡൈസ്” എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനാണ്.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :