ന്യൂഡല്‍ഹി|
jibin|
Last Updated:
വെള്ളി, 9 ജനുവരി 2015 (14:13 IST)
ശ്രീലങ്കന്‍ പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെട്ട മൈത്രിപാല സിരിസേനയെ ഫോണിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോഡി അഭിനന്ദിച്ചു. സമാധനപരമായും ജനാധിപത്യപരമായും തെരഞ്ഞെടുപ്പില്‍ പങ്ക് ചേര്‍ന്ന ജനങ്ങളെയും അദ്ദേഹം അഭിന്ദിച്ചു. മോഡി തന്നെയാണ് ഈ വിവരം ട്വിറ്ററിലൂടെ അറിയിച്ചത്.
വരും നാളുകളില്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്കും സമാധാന അന്തരീക്ഷം നിലനിര്‍ത്തുന്നതിനും ഇന്ത്യയുടെ അയല്‍ രാജ്യമെന്ന നിലയില്‍ ഐക്യദാര്‍ഡ്യവും പിന്തുണയും പ്രഖ്യാപിക്കുന്നതായും നരേന്ദ്ര മോഡി ട്വിറ്ററില്‍ അറിയിച്ചു.
തെരഞ്ഞെടുപ്പില്‍ തോല്‍വി സമ്മതിക്കുന്നതായും. ജനങ്ങളുടെ ഇഷ്ടമനുസരിച്ച് അധികാരം അടുത്ത ആള്‍ക്ക് കൈമാറുകയാണ്. പുതിയ പ്രസിഡന്റ് അധികാരത്തില്‍ ഉടന്‍ എത്തുമെന്നുമാണ് രാജപക്സേ പ്രസ് സെക്രട്ടറിവഴി മാധ്യമങ്ങളെ അറിയിച്ചത്. ഇതിനു ശേഷം പ്രസിഡന്റിന്റെ ഔദ്യോഗിക വസതി രാജപക്സെ ഒഴിയുകയും ചെയ്തു.
മലയാളം വെബ്ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.