രാത്രിയിൽ അഞ്ചിൽ കൂടുതൽ ആളുകൾ കൂടരുത്, തിയേറ്ററിലും ജിമ്മിലും 50 ശതമാനം പേർ മാത്രം: നിയന്ത്രണങ്ങൾ കടുപ്പിച്ച് മഹാരാഷ്ട്ര

പ്രദീകാത്മക ചിത്രം
അഭിറാം മനോഹർ| Last Modified ശനി, 25 ഡിസം‌ബര്‍ 2021 (14:51 IST)
കേസുകൾ ഉയരുന്ന പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് മഹാരാഷ്ട്ര. രാത്രി 9 മണിക്കും രാവിലെ 6 മണിക്കും ഇടയിൽ ആളുകൾ കൂട്ടം കൂടുന്നത് സർക്കാർ നിരോധിച്ചു. ഈ സമയത്ത് അഞ്ചോ അതിലധികമോ ആളുകൾ കൂട്ടം കൂടരുത്.

പുതുവത്സരാഘോഷങ്ങൾക്ക് ഇനി 7 ദിവസം മാത്രം ബാക്കിനിൽക്കെയാണ് പുതിയ നിർദേശങ്ങൾ പുറത്തിറക്കിയിരിക്കുന്നത്. ഇൻഡോർ കല്യണങ്ങളിൽ പരമാവധി 100 പേർക്കും പുറത്ത് നടക്കുന്ന വിവാഹങ്ങൾക്ക് 250ലധികം പേർക്കും കൂടാനാവില്ല. ജിം,ഹോട്ടൽ,സിനിമാ ഹാൾ തുടങ്ങിയ ഇടങ്ങൾ 50 ശതമാനം കപ്പാസിറ്റിയിലെ പ്രവർത്തിക്കാവു. സ്പോർട്‌സ് പരിപാടികളിൽ 25 ശതമാനം ആ‌ളുകൾ മാത്രമെ പങ്കെടുക്കാവു.

മുംബൈയിൽ മാത്രം പുതുതായി 683 പേർക്ക് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് സർക്കാർ നിയന്ത്രണങ്ങൾ കടുപ്പിച്ചത്. ഒക്‌ടോബർ 6ന് ശേഷമുള്ള ഏറ്റവും ഉയർന്ന കൊവിഡ് കണക്കാണിത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :