മഹാരാഷ്ട്രയിലെ മഹാസഖ്യ സര്‍ക്കാര്‍ താഴെവീഴുന്നു; മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുടെ രാജി ഉടന്‍

രേണുക വേണു| Last Modified ബുധന്‍, 22 ജൂണ്‍ 2022 (15:33 IST)

മഹാരാഷ്ട്രയിലെ മഹാവികാസ് അഘാഡി സര്‍ക്കാരിന് അടിതെറ്റുന്നു. ശിവസേന നേതാവ് ഏക്‌നാഥ് ഷിന്‍ഡെയുടെ വിമത നീക്കങ്ങളാണ് ഉദ്ദവ് താക്കറെ സര്‍ക്കാരിന് തിരിച്ചടിയാകുന്നത്. 46 എംഎല്‍എമാര്‍ തന്നോടൊപ്പം ഉണ്ടെന്ന് അവകാശപ്പെടുകയാണ് ഷിന്‍ഡെ. തന്നെ പിന്തുണയ്ക്കുന്ന എംഎല്‍എമാരെ ഗുവാഹത്തിയിലേക്ക് മാറ്റിയെന്നും ഷിന്‍ഡെ പറഞ്ഞു. ശിവസേനയില്‍ തന്നെ തുടരുമെന്നും പുതിയ പാര്‍ട്ടി രൂപീകരിക്കില്ലെന്നുമാണ് ഷിന്‍ഡെ പറയുന്നത്.

ഷിന്‍ഡെയെ പിന്തുണയ്ക്കുന്ന എംഎല്‍എമാര്‍ ഒപ്പമില്ലെങ്കില്‍ മഹാവികാസ് അഘാഡി സര്‍ക്കാരിന് കേവല ഭൂരിപക്ഷം ഉറപ്പിക്കാന്‍ സാധിക്കാത്ത അവസ്ഥയാണ്. ഇന്ന് വൈകുന്നേരത്തോടെ മുഖ്യമന്ത്രി ഉദ്ദവ് താക്കറെ രാജിവയ്ക്കുമെന്നാണ് സൂചന.

നിയമസഭ പിരിച്ചു വിടുന്ന തരത്തിലേക്കാണ് നീങ്ങുന്നത് എന്നാണ് വിമത എംഎല്‍എമാര്‍ക്ക് ശിവസേന നേതാവും മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ അടുത്ത അനുയായിയുമായ സഞ്ജയ് റാവത്ത് മുന്നറിയിപ്പ് നല്‍കുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :