ശ്രീനു എസ്|
Last Modified വെള്ളി, 21 മെയ് 2021 (12:13 IST)
ആറുദിവസത്തെ വ്യത്യാസത്തില്‍ പൊലീസ് ഉദ്യോഗസ്ഥനും ഭാര്യയും കൊവിഡ് ബാധിച്ച് മരിച്ചു.
മഹാരാഷ്ട്ര ഇന്റലിജന്‍ ഡിപ്പാര്‍ട്ട്‌മെന്റിലെ പ്രമോദ് നാരായണ റാവു(51) ആണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഏപ്രില്‍ 29നാണ് ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ച് നാഗ്പൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മെയ് അഞ്ചിന് ഇദ്ദേഹം മരണപ്പെടുകയായിരുന്നു. പിന്നാലെയാണ് ഇദ്ദേഹത്തിന്റെ ഭാര്യ മെയ് 13ന് കൊവിഡ് ബാധിച്ച് മരണപ്പെടുന്നത്.
ഇവര്‍ക്കു രണ്ടുപേര്‍ക്കും 10ഉം14 ഉം വയസുള്ള രണ്ടു പെണ്‍മക്കളാണ് ഉള്ളത്. നാഗ്പൂരില്‍ കൊവിഡ് ബാധിച്ച് 22പൊലീസുകാരാന്‍ ഇതുവരെ മരണപ്പെട്ടത്.