മഹാരാഷ്ട്രയിലും ഭഗവദ്ഗീത ഇനി നിര്‍ബന്ധമായി പഠിക്കണം

മുംബൈ| VISHNU N L| Last Modified വെള്ളി, 20 മാര്‍ച്ച് 2015 (12:12 IST)
ബിജെപി- ശിവസേന സഖ്യം അധികാരത്തിലിരിക്കുന്ന മഹാരാഷ്ട്രയില്‍ ഭഗവ്ദ് ഗീത നിര്‍ബ്ബന്ധിത പാഠ്യവിഷയമാകുന്നു. മുംബൈയിലെ മുനിസിപ്പല്‍ സ്‌കൂളുകളിലാണ് ആദ്യഘട്ടത്തില്‍ ഗീത പാഠ്യവിഷയമാകുന്നത്. ഗ്രേറ്റര്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മുനിസിപ്പല്‍ കമ്മീഷണര്‍ രാംദാസ്‌ ബാഹുസാഹേബ്‌ അറിയിച്ചതാണ്‌ ഇക്കാര്യം.

ടെലിവിഷനും ഇന്റര്‍നെറ്റും സിനിമകളും കുട്ടികളുടെ മനസില്‍ അക്രമവാസന വളര്‍ത്തുകയാണ്‌. ഇതിനനെതിരെ കുട്ടികളുടെ മനസില്‍ മൂല്യബോധം വളര്‍ത്തുന്നതിനാണ്‌ ഗീത പഠിപ്പിക്കാനുള്ള തീരുമാനമെന്ന്‌ രാംദാസ്‌ പറഞ്ഞു. ഭഗവദ്‌ഗീതയ്‌ക്ക് കുട്ടികളുടെ മനസിനെ സ്വാധീനിക്കാന്‍ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുംബൈ മുസിസിപ്പല്‍ കോര്‍പ്പറേഷന്റെ കീഴില്‍ 1200 സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌. ഇത്രയും സ്‌കൂളുകളിലായി 4.78,000 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്‌.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :