സിആര്‍ രവിചന്ദ്രന്‍|
Last Modified തിങ്കള്‍, 13 ജനുവരി 2025 (10:33 IST)
മഹാകുംഭ മേളക്ക് ഇന്ന് തുടക്കം. ഒരു മാസത്തിലധികം നീളുന്ന ചടങ്ങുകള്‍ക്കാണ് ഇന്ന് തുടക്കം കുറിക്കുന്നത്. ഇന്ന് തുടങ്ങുന്ന ചടങ്ങുകള്‍ക്ക് പ്രധാനമന്ത്രി സാക്ഷ്യം വഹിക്കും. ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജില്‍ കുംഭമേളയ്ക്കായി വലിയ ഒരുക്കങ്ങളാണ് നടത്തിയിരിക്കുന്നത്. ഇന്നുമുതല്‍ ത്രിവേണി സംഗമത്തിലെ സ്‌നാനം ആരംഭിക്കും. ത്രിവേണി സംഗമത്തില്‍ കുളിച്ചാല്‍ പാപങ്ങള്‍ ഇല്ലാതാകുമെന്നാണ് വിശ്വാസം. സനാതനധര്‍മ്മത്തിന്റെ മഹത്വം തിരിച്ചറിയാന്‍ എല്ലാവരും കുമ്പമേളയില്‍ പങ്കെടുക്കണമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.
കുംഭമേള നടക്കുന്ന ദിവസങ്ങളില്‍ 13,000 ട്രെയിന്‍ സര്‍വീസുകള്‍ ഒരുക്കുമെന്ന് റെയില്‍വേ അറിയിച്ചിട്ടുണ്ട്. കുംഭമേളയിലൂടെ 2 ലക്ഷം കോടി രൂപയുടെ സാമ്പത്തിക വളര്‍ച്ച സംസ്ഥാനത്തിന് ലഭിക്കുമെന്നാണ് ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ പ്രതീക്ഷ. പ്രയാഗില്‍ എത്തുന്നത് 45 കോടി ഭക്തജനങ്ങളാണ്.