അഭിറാം മനോഹർ|
Last Modified ബുധന്‍, 29 ജനുവരി 2025 (12:52 IST)
പ്രയാഗ് രാജിലെ മഹാകുംഭമേളയ്‌ക്കെത്തി നടിയും ബിജെപി എം പിയുമായ ഹേമമാലിനി. ത്രിവേണിസംഗമത്തില്‍ പുണ്യസ്‌നാനം നടത്തിയ നടി ജുനപീതാദീശ്വര്‍ മഹാമണ്ഡലേശ്വര്‍ ആചാര്യ സ്വാമി അവ്‌ദേശാനന്ദ് ഗിരി ജി മഹാരാജുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.
തിങ്കളാഴ്ച വൈകീട്ടോടെയാണ് നടി മഹാകുംഭമേളയ്‌ക്കെത്തിയത്. പുണ്യസ്‌നാനം നടത്തിയതില്‍ താന്‍ വളരെയധികം സന്തോഷവതിയാണെന്നും ഇതിന് മുന്‍പ് ഇത്തരമൊരു അനുഭവമുണ്ടായിട്ടില്ലെന്നും പുണ്യസ്‌നാനം നടത്താനായതില്‍ താന്‍ ഭാഗ്യവതിയാണെന്നും താരം പ്രതികരിച്ചു. അതേസമയം ബുധനാഴ്ച രാവിലെ കുംഭമേളയില്‍ തിക്കിലും തിരക്കിലും പെട്ടുണ്ടായ അപകടത്തില്‍ വിഷമമുണ്ടെന്നും നടി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. തിക്കും തിരക്കും കാരണം ഷാഹി യാത്ര നിര്‍ത്തിവെച്ചതിനാല്‍ അതില്‍ പങ്കെടുക്കാന്‍ കഴിയാത്തതിലുള്ള നിരാശയും നടി പങ്കുവെച്ചു.