ന്യൂഡൽഹി|
VISHNU N L|
Last Updated:
വെള്ളി, 5 ജൂണ്‍ 2015 (15:24 IST)
സുരക്ഷിതമല്ലാത്തതും ആരോഗ്യത്തിന് ഹാനികരവുമായതിനാൽ
ഇന്ത്യയില്‍ മാഗി ന്യൂഡില്‍സ് കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചു. കേന്ദ്ര ആരോഗ്യ മന്ത്രി ജെ പി നഡ്ഡയാണ് ഇക്കാര്യം അറിയിച്ചത്. മാഗിയുടെ ഒമ്പത് ഉത്പന്നങ്ങളും വിപണിയില്‍ നിന്ന് പിന്‍വലിക്കാനും കേന്ദ്ര ഭക്ഷ്യസുരക്ഷാ വിഭാഗം മാഗി നിര്‍മ്മാതാക്കളായ നെസ്‌ലേയോട്
നിര്‍ദ്ദേശിച്ചിട്ടുണ്ട്.
മാഗി നൂഡിൽസ് സുരക്ഷിതമാണെന്ന് തെളിഞ്ഞു എന്ന്
കന്പനിയുടെ സിഇഒ പോൾ ബൾക്കെ പറഞ്ഞതിന് പിന്നാലെയാണ് ഇന്ത്യാ സർക്കാരിന്റെ നിർദ്ദേശം.
ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ, നെസ്‌ലേ പാലിച്ചിട്ടില്ല. മാഗിയുടെ ഇന്ത്യയിലെ ഉൽപാദനം,
വിതരണം, ഇറക്കുമതി എന്നിവയും കേന്ദ്രം നിരോധിക്കുന്നു. ശേഷിക്കുന്ന സ്റ്റോക്കുകൾ ഉടൻ തന്നെ തിരിച്ചെടുക്കാനും കന്പനിയോട് നിർദ്ദേശിക്കുന്നു- കേന്ദ്ര ആരോഗ്യ മന്ത്രാലയം
പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.
മാഗിയിൽ ഉപയോഗിക്കുന്ന സോഡിയം ഗ്ലൂട്ടാമേറ്റ് സംബന്ധിച്ച വിവരങ്ങൾ കന്പനി ഉപഭോക്താക്കളിൽ നിന്ന് മറച്ചുവച്ചു. ഇത് ലേബലിംഗ് നിയമങ്ങളുടെ ലംഘനമാണ്. ഇതേക്കുറിച്ച്
മൂന്ന് ദിവസത്തിനുള്ളിൽ വിശദീകരണം നൽകാനും കന്പനിയോട് നിർദ്ദേശിച്ചു.