ചോക്ളേറ്റുകളിലും വന്‍തോതില്‍ മായം കണ്ടെത്തി; പിടി വീണേക്കും

 മാഗി നൂഡില്‍സ് , ഇന്ത്യന്‍ വിപണി ,ചോക്ളേറ്റുകള്‍
ന്യൂഡല്‍ഹി| jibin| Last Modified ബുധന്‍, 10 ജൂണ്‍ 2015 (15:06 IST)
മാഗി നൂഡില്‍സിന് പിന്നാലെ ഇന്ത്യന്‍ വിപണിയില്‍ സുലഭമായ പ്രമുഖ ബ്രാന്‍ഡുകളുടെ ചോക്ളേറ്റുകളിലും വന്‍തോതില്‍ മായം കണ്ടെത്തി. അനുവദനീയമായതിലും കൂടുതലായി വെജിറ്റബിള്‍ ഓയില്‍ ചേര്‍ത്താണു ചോക്ളേറ്റുകള്‍ ഉത്പാദിപ്പിക്കുന്നതെന്നാണു പരിശേധനയില്‍ തെളിഞ്ഞിരിക്കുന്നത്.

ചോക്ളേറ്റുകളില്‍ ഉപയോഗിക്കേണ്ട കൊക്കോയ്ക്കു പകരമായാണു താരതമ്യേന വിലകുറഞ്ഞ സസ്യ എണ്ണയാണെ ഉപയോഗിക്കുന്നതെന്ന് കണ്ടെത്തി. ഈ സാഹചര്യത്തില്‍ വിപണിയിലെ ചോക്ളേറ്റുകള്‍ക്കും പിടി വീണേക്കുമെന്നാണ് റിപ്പോര്‍ട്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :