മാഗിക്കുപിന്നാലെ മറ്റ് നൂഡില്‍‌സുകളേയും പിടികൂടാന്‍ കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി| VISHNU N L| Last Modified ഞായര്‍, 7 ജൂണ്‍ 2015 (12:49 IST)
രാസവസ്തുക്കള്‍ അമിത അളവില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഇന്ത്യയില്‍ നിരോധനമേര്‍പ്പെടുത്തിയ മാഗ്ഗി നൂഡില്‍സിന് പിറകെ മറ്റു നൂഡില്‍സ് ബ്രാന്‍ഡുകളും പരിശോധനക്ക് വിധേയമാക്കാന്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് തീരുമാനിച്ചു. പാസ്റ്റ, മാക്രോണി തുടങ്ങിയ കമ്പനികളുടെ നൂഡില്‍സും പരിശോധനക്ക് വിധേയമാക്കുമെന്ന് ഫുഡ് സേഫ്റ്റി സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ ( എഫ്എസ്എസ്എഐ) സിഇഒ യുദവീര്‍ സിംഗ് മാലിക്ക് പറഞ്ഞു.

ഐടിസിയുടെ സണ്‍ഫീസ്റ്റ് യീപ്പീ, എച്ച് യു എല്ലിന്റെ നോര്‍, നിസ്സിന്‍ ഫുഡ്‌സിന്റെ ടോപ് റാമന്‍, നേപ്പാളി കമ്പനിയുടെ വൈ വൈ എന്നിവയും ഇന്ത്യയില്‍ വില്‍പ്പനയിലുള്ള ബ്രാന്‍ഡുകളാണ്. ഇവയും പരിശോധനയ്ക്ക് വിധേയമാക്കിയേക്കും. എഫ്എസ്എസ്എ ഐയുടെ അംഗീകാരമുള്ള നൂഡില്‍സ് ബ്രാന്‍ഡുകളുടെ പട്ടിക തിങ്കളാഴ്ച പ്രസിദ്ധീകരിക്കുമെന്ന് യുദവീര്‍ സിംഗ് പറഞ്ഞു. അംഗീകാരമില്ലാതെ വില്‍പ്പന നടത്തുന്ന എല്ലാ കമ്പനികള്‍ക്കെതിരെയും കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :