അടിവസ്‌ത്രം, പെർഫ്യൂം: അശ്ലീല സ്വഭാവമുള്ള പരസ്യങ്ങൾ വിലക്ക് കോടതി ഉത്തരവ്

ചെന്നൈ| അഭിറാം മനോഹർ| Last Modified വ്യാഴം, 12 നവം‌ബര്‍ 2020 (14:53 IST)
ചെന്നൈ: അശ്ലീല സ്വഭാവമുള്ള ടിവി പരസ്യങ്ങൾക്ക് വിലക്ക്. മദ്രാസ് ഹൈക്കോടതി മധുര ബെഞ്ചാണ് ഇത്തരം പരസ്യങ്ങൾക്ക് വിലക്കേർപ്പെടുത്തിയത്. സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമങ്ങൾക്ക് ഇവ പ്രകോപനം സൃഷ്ടിക്കും എന്ന നിരീക്ഷണത്തിലാണ് കോടതി നടപടി.

അടിവസ്ത്രങ്ങൾ, പെർഫ്യൂം എന്നിവയുൾപ്പടെയുള്ള പരസ്യങ്ങൾക്കാണ് വിലക്ക്. വിഷയത്തിൽ രണ്ടാഴ്ചയ്ക്കകം മറുപടി നൽകണമെന്നാവാശ്യപ്പെട്ട് കോടതി കേന്ദ്രത്തിനും നോട്ടീസ് നൽകിയിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :