അപ്സര റെഡ്ഡി നൽകിയ മാനനഷ്ടക്കേസ്: യൂട്യൂബർ 50 ലക്ഷം നൽകണമെന്ന് മദ്രാസ് ഹൈക്കോടതി

குஷ்புவை அடுத்து காங்கிரஸில் இருந்து வெளியேறும் இன்னொரு பெண் பிரபலம்
குஷ்புவை அடுத்து காங்கிரஸில் இருந்து வெளியேறும் இன்னொரு பெண் பிரபலம்
അഭിറാം മനോഹർ| Last Modified ഞായര്‍, 14 ജനുവരി 2024 (16:08 IST)
അപകീര്‍ത്തികരമായ വീഡിയോകള്‍ പ്രചരിപ്പിച്ച യൂട്യൂബറും മോഡലിംഗ് ഏജന്‍സി ഉടമയുമായ ജോ മൈക്കല്‍ പ്രവീണിനെതിരെ അണ്ണാഡിഎംകെ വക്താവും മോഡലും ട്രാന്‍സ്‌ജെന്‍ഡറുമായ അപ്‌സര റെഡ്ഡി നല്‍കിയ മാനനഷ്ടക്കേസില്‍ 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ്. ഒരു വ്യക്തിക്ക് യൂട്യൂബില്‍ വീഡിയോകള്‍ പോസ്റ്റ് ചെയ്യാമെങ്കിലും മറ്റൊരാളുടെ സ്വകാര്യതയില്‍ കടന്നുകയറാന്‍ അവകാശമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.

വ്യക്തിയുടെ സ്വഭാവം,,പെരുമാറ്റം,വ്യക്തിജീവിതം എന്നിവയെ ബാധിക്കുന്ന തരത്തിലുള്ള വീഡിയോകള്‍ അവരുടെ ജീവിതത്തെ ഗുരുതരമായി ബാധിക്കുമെന്ന് ജസ്റ്റിസ് എന്‍ സതീഷ്‌കുമാര്‍ നിരീക്ഷിച്ചു. അപകീര്‍ത്തികരമായ വീഡിയോകള്‍ മൂലം അപ്‌സരയുടെ അവസരങ്ങള്‍ നഷ്ടമായെന്ന് ചൂണ്ടികാണിച്ചാണ് 50 ലക്ഷം നഷ്ടപരിഹാരം വിധിച്ചത്. 1.25 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് അപ്‌സര മാനനഷ്ടക്കേസ് നല്‍കിയത്. 2019ല്‍ അപ്‌സരനല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഇതിന് മുന്‍പ് ജോ മൈക്കില്‍ പ്രവീണ്‍ അറസ്റ്റിലായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :