വൈസ് ചാൻസലറല്ല, ഇനി കുലഗുരു: പുതിയ പരിഷ്കാരവുമായി മധ്യപ്രദേശ് സർക്കാർ

Mohan Yadav
അഭിറാം മനോഹർ| Last Modified ചൊവ്വ, 2 ജൂലൈ 2024 (13:48 IST)
Mohan Yadav
മധ്യപ്രദേശില്‍ വൈസ് ചാന്‍സലര്‍മാര്‍ ഇനി കുലഗുരു എന്ന പേരില്‍ അറിയപ്പെടും. പേരുമാറ്റത്തിന് അംഗീകാരം നല്‍കിയതോടെയാണിത്. രാജ്യത്തിന്റെ സംസ്‌കാരത്തെയും ഗുരുപരമ്പര സമ്പ്രദായത്തെയും സൂചിപ്പിക്കുന്നതാണ് പേരുമാറ്റമെന്ന് മുഖ്യമന്ത്രി മോഹന്‍ യാദവ് പറഞ്ഞു.


തിങ്കളാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗമാണ് പേരുമാറ്റം ഐക്യകണ്‌ഠേന അംഗീകരിച്ചത്. ഈ മാസം ഗുരുപൂര്‍ണിമ ആഘോഷിക്കുന്നതിനാല്‍ സര്‍വകലാശാലകളുടെ വൈസ് ചാന്‍സലര്‍മാരെ കുലഗുരു എന്ന് വിശേഷിപ്പിക്കാന്‍ തീരുമാനിച്ചതായും മറ്റ് ചില സംസ്ഥാനങ്ങളും പേരുമാറ്റത്തില്‍ താത്പര്യം അറിയിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :