പൊലീസ് നായകള്‍ക്ക് കൂട്ട സ്ഥലംമാറ്റം; പ്രതിഷേധവുമായി ബിജെപി

സംസ്ഥാന പൊലീസിലെ 46 നായകളെയും അവയുടെ പരിശീലകരെയുമാണ്‌ സര്‍ക്കാര്‍ സ്ഥലംമാറ്റിയത്.

Last Modified തിങ്കള്‍, 15 ജൂലൈ 2019 (10:45 IST)
മധ്യപ്രദേശിലെ പൊലീസ് നായകള്‍ക്കും പരിശീലകര്‍ക്കും കൂട്ട സ്ഥലം മാറ്റം നല്‍കിയ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ പ്രതിഷേധവുമായി ബിജെപി. സംസ്ഥാന പൊലീസിലെ 46 നായകളെയും അവയുടെ പരിശീലകരെയുമാണ്‌ സര്‍ക്കാര്‍ സ്ഥലംമാറ്റിയത്.

മധ്യപ്രദേശില്‍ ആദ്യമായാണ്‌ ഇത്രയും നായകളെ ഒരുമിച്ച് സ്ഥലം മാറ്റുന്നത്. കോണ്‍ഗ്രസ് സര്‍ക്കാരിന്‍റെ ഈ കൂട്ട സ്ഥലം മാറ്റത്തെ ‘ട്രാന്‍സ്ഫര്‍ റാക്കറ്റ് എന്നാണ് പ്രതിപക്ഷമായ ബിജെപി വിശേഷിപ്പിച്ചത്. പ്രധാനമായും ഭോപ്പാൽ‍, സദ്‌ന, ഹൊഷന്‍ഗാബാദ് എന്നീ സ്ഥലങ്ങളിലെ നായകള്‍ക്കാണ് ട്രാന്‍സ്ഫര്‍ ലഭിച്ചത്.

മുഖ്യമന്ത്രിയായ കമല്‍നാഥിന്‍റെ വസതിയിലെ നായകളെ മാറ്റുന്നതിനെ ഭാഗമായാണ് നടപടിയെന്ന് പോലീസ് അധികൃതര്‍ അറിയിച്ചു. ഈ ആറു മാസത്തിനിടെ അന്‍പതിനായിരത്തിലധികം സര്‍ക്കാര്‍ ജീവനക്കാരെ മധ്യപ്രദേശില്‍ സ്ഥലം മാറ്റിയിരുന്നു. അതില്‍ തന്നെ ചിലരെ മൂന്നും നാലും തവണ സ്ഥലം മാറ്റി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :