ചൈനയ്‌ക്കെതിരെയുള്ള ജനവികാരം ഉപയോഗപ്പെടുത്താന്‍ ഇന്ത്യന്‍ കമ്പനി മൈക്രോമാക്‌സ് വീണ്ടും ഫോണ്‍ വിപണിയില്‍ സജീവമാകുന്നു

ശ്രീനു എസ്| Last Updated: ശനി, 20 ജൂണ്‍ 2020 (13:54 IST)
അതിര്‍ത്തി സംഘര്‍ഷത്തില്‍ ഇന്ത്യന്‍ സൈനികരെ കൊലപ്പെടുത്തിയ ചൈനയ്‌ക്കെതിരെ വന്‍ ജനരോഷം സോഷ്യല്‍ മീഡിയകളില്‍ ഉയരുകയാണ്. ചൈനയ്ക്ക് മറുപടി നല്‍കാന്‍ അവരുടെ കമ്പനികളുടെ സാധനങ്ങള്‍ ബഹിഷ്‌കരിക്കുകയെന്ന ഉത്തമമായ മാര്‍ഗം അവലംബിച്ചിരിക്കുകയാണ് നിരവധിപേര്‍. പ്രമുഖ ഇന്ത്യന്‍ ബ്രാന്‍ഡായ മൈക്രോമാക്‌സിനോട് തിരിച്ചുവരാന്‍ സോഷ്യല്‍ മീഡിയകളില്‍ ആവശ്യപ്പെടുകയും ചെയ്തു. ഇതിനു പിന്നാലെ മൂന്ന് പുതിയ സ്മാര്‍ട്ട്‌ഫോണുകള്‍ വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് മൈക്രോമാക്‌സ്.

ചൈനീസ് ഫോണുകളെ കവയ്ച്ചുവയ്ക്കുന്ന പെര്‍ഫോമന്‍സ് ഈ ഫോണുകള്‍ പ്രകടിപ്പിക്കുമെന്ന് കമ്പനി ഉറപ്പുനല്‍കുന്നു. കൂടാതെ എല്ലാ ഫോണുകള്‍ക്കും പതിനായിരത്തില്‍ താഴെയായിരിക്കും വിലയെന്നും അറിയിച്ചു. കൂടാതെ പ്രീമിയം സവിശേഷതകളും പുതിയരൂപത്തിലുമായിരിക്കും ഫോണുകള്‍ ഇറങ്ങുന്നത്. 2014ല്‍ ലോകത്ത് സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ പത്താം സ്ഥാനത്തായിരുന്നു മൈക്രോമാക്‌സ്. എന്നാല്‍ ഷവോമി പോലുള്ള ചൈനീസ് കമ്പനികളുടെ കടന്നുവരവോടെ മൈക്രോമാക്‌സ് പിന്നോട്ട് വലിയുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :