അംബേദ്കര്‍ ജന്മദിനാഘോഷത്തില്‍ പങ്കെടുക്കാനുള്ള ക്ഷണം അംബേദ്കറിന്റെ കൊച്ചുമകന്‍ നിരസിച്ചു

അംബേദ്കര്‍ ജന്മദിനാഘോഷത്തില്‍ പങ്കെടുക്കാനുള്ള ക്ഷണം അംബേദ്കറിന്റെ കൊച്ചുമകന്‍ നിരസിച്ചു

ലഖ്‌നൌ| JOYS JOY| Last Modified ബുധന്‍, 13 ഏപ്രില്‍ 2016 (14:42 IST)
ഭരണഘടന ശില്പി ഡോ ബി ആര്‍ അംബേദ്കറിന്റെ ജന്മദിനാഘോഷത്തില്‍ പങ്കെടുക്കാനുള്ള ക്ഷണം അദ്ദേഹത്തിന്റെ കൊച്ചുമകന്‍ നിരസിച്ചു. അംബേദ്‌കറിന്റെ 125ആം ജന്മദിനാഘോഷത്തില്‍ പങ്കെടുക്കാനുള്ള ക്ഷണമാണ് കൊച്ചുമകന്‍ പ്രകാശ് അംബേദ്‌കര്‍ നിരസിച്ചത്.

വിമാനത്താവളത്തില്‍ ദേഹപരിശോധയുടെ പേരില്‍ ഇന്ത്യക്കാരെ അപമാനിക്കുന്ന ചരിത്രം അമേരിക്കയ്ക്ക് ഉണ്ട്. ഇക്കാരണത്താല്‍ അമേരിക്കയില്‍ നിന്ന് അപമാനിതനാവാന്‍ താന്‍ ഇല്ലെന്നാണ് പ്രകാശ് അംബേദ്‌കറുടെ നിലപാട്.

ഐക്യരാഷ്‌ട്രസഭ ആസ്ഥാനത്ത് ഇന്നാണ് പരിപാടി. യു എന്‍ ഉദ്യോഗസ്ഥര്‍, ഇന്ത്യയില്‍ നിന്നുള്ള ജനപ്രതിനിധികള്‍, ലോകമെമ്പാടുമുള്ള നയതന്ത്ര ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :