അലിഗഡ്|
VISHNU.NL|
Last Modified ചൊവ്വ, 16 സെപ്‌റ്റംബര്‍ 2014 (13:34 IST)
ലൗ ജിഹാദ് പേടിയില്‍ സ്വന്തം സമുദായത്തില്‍ തന്നെയുള്ളവരെ നിരീക്ഷിക്കാന്‍ ഹിന്ദുസംഘടനകള്‍ തയ്യാറെടുക്കുന്നു. ലൌ ജിഹാദിനായി വരുന്ന മുസ്ലീം യുവാക്കളെ തിരിച്ചറിയുന്നതിനായാണ് തീവ്ര ഹിന്ദു സംഘടനയായ ധരം ജാഗരണ്‍ വിഭാഗ് ഹിന്ദു സമുദായത്തിലെ യുവാക്കളെ നിരീക്ഷിക്കാന്‍ ഒരുമ്പെടുന്നത്.
ചൗധരി, ചൗഹാന്‍, ത്യാഗി എന്നീ ജാതി നാമങ്ങള്‍ ചേര്‍ക്കുന്ന യുവാക്കളേയാണ് ഇവര്‍ നിരീക്ഷണത്തിന് വിധേയമാക്കുക. ഇത്തരം പേരുകള്‍ സ്വീകരിച്ചാണ് ലൌ ജിഹാദ് നടത്തുന്നവര്‍ വരുന്നതെന്നാണ് സംഘടനയുടെ കണ്ടെത്തല്‍.
ഹിന്ദു മതവിശ്വാത്തിന്റെ ഭാഗമായ 'കലാവ' അഥവ കയ്യില്‍ ബന്ധിക്കാറുള്ള കറുത്ത ചരടും ഇത്തരക്കാര്‍ അണിയാന്‍ മുതിരുമെന്നും ഹിന്ദു മത ചിഹ്നങ്ങള്‍ അണിയാന്‍ ഇവര്‍ മുതിരുന്നതിനാല്‍ ലൗ ജിഹാദികളെ നിരീക്ഷിക്കേണ്ടത് അത്യാവശ്യമാണെന്ന് ധരം ജാഗരണ്‍ വിഭാഗ് നേതാവ് രാജേശ്വര്‍ സിംഗ് പറഞ്ഞു.
യുപിയിലെ അസ്‌റോയ് ഗ്രാമത്തില്‍ 72 ക്രിസ്‌ത്യാനികളെ തിരികെ ഹിന്ദുമതത്തിലെത്തിക്കുകയും ഒരു രാത്രികൊണ്ട് ക്രിസ്‌ത്യന്‍ പളളി ക്ഷേത്രമാക്കുകയും ചെയ്‌ത സംഘടനയാണ് ധരം ജാഗരണ്‍ വിഭാഗ്. അതേസമയം ഒരു വലതുപക്ഷ ഹിന്ദു സംഘടന ഗുജറാത്തിലെ ഗോധ്രയില്‍ 'ഗര്‍ബ' നൃത്തോത്സവ വേദികളില്‍ മുസ്ലീം യുവാക്കള്‍ക്ക് വിലക്കേര്‍പ്പെടുത്തി. ലൗ ജിഹാദ് ഭയം പരത്തിയാണ് 'ഹിന്ദു അസ്‌മിത ഹീത് രക്ഷക് സമിതി വിലക്കുമായി മുന്നോട്ടുവന്നിരിക്കുന്നത്.
ഇവര്‍ക്ക് പിന്തുണയുമായി വിഎച്പിയും രംഗത്തെത്തിയിട്ടുണ്ട്.
അമ്രേലിയിലെ ഹിന്ദു ആഘോഷ വേദികളില്‍ നിന്ന് മുസ്ലീം യുവാക്കളെ ഒഴിവാക്കണമെന്ന് വിഎച്ച്‌പി നേതാവ് പ്രവീണ്‍ തൊഗാഡിയയും ആവശ്യപ്പെട്ടിരുന്നു. ആഘോഷങ്ങളില്‍ പങ്കെടുക്കുന്ന എല്ലാ യുവാക്കളെയും നീരീക്ഷിക്കണമെന്നായിരുന്നു തൊഗാഡിയയുടെ ആഹ്വാനം.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.