പാകിസ്ഥാനിൽനിന്നും ഗുജറാത്തിലെ വയലുകളിലേക്ക് വെട്ടുകിളികൾ ഇരച്ചെത്തുന്നു, കാപ്പാൻ സിനിമയിലേതുപോലെ ബയോ ആക്രമണമോ എന്ന് ഭയം

വെബ്‌ദുനിയ ലേഖകൻ| Last Modified വെള്ളി, 27 ഡിസം‌ബര്‍ 2019 (13:15 IST)
വഡോദര: പാകിസ്ഥാനിൽനിന്നും ഗുജറാത്തിലെ വയലുകളിലേക്ക് ഇരച്ചെത്തി വെട്ടുകിളികൾ. വെട്ടുകിളികളുടെ ശല്യം രൂക്ഷമായതോടെ കേന്ദ്ര സർക്കാർ വിദഗ്ധ സംഘത്തെ ഗുജറാത്തിലേക്കയച്ചു. പാകിസ്ഥാനിലെ മരുപ്രദേശങ്ങളിൽനിന്നുമാണ് വെട്ടുകിളികൾ ഗുജറാത്തിലേക് എത്തുന്നത് എന്നാണ് വിദഗ്ധ സംഘം വ്യക്തമക്കുന്നത്.

കൂട്ടത്തോടെ എത്തി ഇവ വിളകൾ വലിയതോതിൽ നശിപ്പിക്കുകയാണ്. പടിഞ്ഞാറൻ രാജസ്ഥാനിലും വെട്ടുകിളികളുടെ ആക്രമണം രൂക്ഷമാണ്. ജയ്സാൽമിർ, ബാർമെർ, ജലോർ, ജോധ്പുർ, ബിക്കാനിർ, ശ്രീഗംഗാനഗർ എന്നീ ജില്ലകളിലാണ് രാജസ്ഥാനിൽ വെട്ടുകളികളുടെ ആക്രമണം രൂക്ഷമായിരിക്കുന്നത്. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് കേന്ദ്ര സർക്കാരിനോട് സഹായം അഭ്യർത്ഥിച്ചിട്ടുണ്ട്.

ഒക്ടോബർ മാസത്തോടെ പ്രദേശങ്ങളിൽ വെട്ടു കിളികളുടെ ആക്രമണത്തിൽ കുറവുണ്ടാവാറുള്ളതാണ്. എന്നാൽ ഇക്കുറി അത് ഉണ്ടായില്ല. പാക് പ്രദേശത്ത് നിന്നും കൂട്ടത്തോടെ വെട്ടുകിളികൾ എത്തുന്നതിനെ കർഷകർ ഭയത്തോടെയാണ് കാണുന്നത്. ബയോ വാറിന്റെ തുടക്കമാണോ എന്ന് പോലും പലരും സംശയിക്കുന്നുണ്ട്. മോഹൻലാലും സൂര്യയും പ്രധാന വേഷങ്ങളിൽ എത്തിയ തമിഴ് ചിത്രം 'കാപ്പാൻ' ഇത്തരത്തിൽ ഒരു ബയോ വാറിനെ കുറിച്ച് പറയുന്നതായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :