പാകിസ്ഥാന്റെ നാലു സൈനിക പോസ്റ്റുകള്‍ തകര്‍ത്ത് ഇന്ത്യയുടെ തിരിച്ചടി; കനത്ത നാശനഷ്ടമെന്ന് വിലയിരുത്തൽ

നാല് പാക് സൈനിക പോസ്റ്റുകള്‍ ഇന്ത്യ തകര്‍ത്തു

shrinagar, pakistan, india, kashmir ശ്രീനഗര്, പാകിസ്ഥാന്‍, ഇന്ത്യ, കശ്മിര്‍
ശ്രീനഗര്| സജിത്ത്| Last Modified ഞായര്‍, 30 ഒക്‌ടോബര്‍ 2016 (09:48 IST)
നിയന്ത്രണരേഖയിൽ ഇന്ത്യ-പാക് വെടിവെപ്പ് തുടരുന്നു. അതിര്‍ത്തിയില്‍ പാകിസ്ഥാന്റെ നാലു സൈനിക പോസ്റ്റുകള്‍ ഇന്ത്യന്‍ സൈന്യം തകര്‍ത്തു. പാക്കിസ്ഥാൻ ഭാഗത്ത് കനത്ത നാശനഷ്ടമുണ്ടായതായി ഇന്ത്യൻ സൈന്യം അറിയിച്ചു.

കഴിഞ്ഞ ദിവസം കശ്മീരിൽ അതിർത്തി കടന്നെത്തിയ ഭീകരര്‍ ഇന്ത്യന്‍ സൈനികനെ കൊലപ്പെടുത്തുകയും മൃതദേഹം വികൃതമാക്കുകയും ചെയ്തിരുന്നു. ഇതിന് ശക്തമായ തിരിച്ചടി നൽകുമെന്ന് സൈന്യം വ്യക്തമാക്കുകയും ചെയ്തിരുന്നു. അതെസമയം പാകിസ്ഥാന്റെ പ്രകോപനം ഇപ്പോളും തുടരുകയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :