വീട്ടില്‍ പോകാമെന്ന് പറഞ്ഞു; നല്ല ചായയുണ്ടാക്കി തരാമെന്നും; ഓര്‍മ്മകളില്‍ വേദനയുമായി ജയലളിതയുടെ പ്രിയ ഷീല

സ്നേഹം മാത്രമായിരുന്ന അമ്മ

ചെന്നൈ| Last Modified വ്യാഴം, 8 ഡിസം‌ബര്‍ 2016 (14:08 IST)
നീണ്ട ആശുപത്രിവാസത്തിനു ശേഷമായിരുന്നു കഴിഞ്ഞ തിങ്കളാഴ്ച രാത്രി തമിഴ്നാട് മുഖ്യമന്ത്രി മരണത്തിന് കീഴടങ്ങിയത്. അമ്മയുടെ വിയോഗത്തില്‍ തമിഴകം നെഞ്ചുപൊട്ടി കരഞ്ഞു. മറീനയില്‍ ജയലളിതയെ അടക്കം ചെയ്ത ഇടത്തേക്ക് ജനം ഒഴുകുകയാണ്. അതേസമയം. അപ്പോളോ ആശുപത്രിയില്‍ ജയലളിത ചികിത്സയില്‍ കഴിഞ്ഞ ദിവസങ്ങളെ ഓര്‍ത്തെടുക്കുകയാണ് അവരെ ശുശ്രൂഷിച്ച നഴ്സുമാര്‍.

ചികിത്സയില്‍ കഴിഞ്ഞ 75 ദിവസങ്ങളില്‍ ജയലളിത ചിലപ്പോള്‍ തമാശക്കാരിയായും മറ്റു ചിലപ്പോള്‍ കൈകാര്യം ചെയ്യാന്‍ അല്പം ബുദ്ധിമുട്ടുള്ളതു പോലെയും അനുഭവപ്പെട്ടെന്നാണ് അവരെ
ചികിത്സിച്ച ഡോക്‌ടര്‍മാരും നഴ്സുമാരും പാരമെഡിക്കല്‍ സ്റ്റാഫും പറയുന്നത്. ജയലളിതയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്താന്‍ ചേര്‍ന്ന യോഗത്തിലാണ് ജീവനക്കാര്‍ കഴിഞ്ഞ 75 ദിവസങ്ങളിലെ ജയലളിതയെ ഓര്‍ത്തെടുത്തത്.

ജയലളിതയുടെ കാര്യങ്ങള്‍ നോക്കുന്നതിനായി ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന മൂന്നു നഴ്സുമാരോട് മക്കളോടെന്ന
പോലെ വാത്സല്യത്തോടെയാണ് അവര്‍ പെരുമാറിയിരുന്നത്. എന്താണ് ചെയ്യേണ്ടതെന്ന് എന്നോട് പറയൂ, ഞാനത് ചെയ്യാം എന്ന് നിരവധി തവണ അവര്‍ പറഞ്ഞതായി നഴ്സുമാരില്‍ ഒരാളായ സി വി അനുസ്മരിച്ചു.

അവരുടെ അടുത്തേക്ക് ചെല്ലുമ്പോള്‍ തന്നെ അവര്‍ ചിരിക്കുമായിരുന്നു. ചികിത്സയുമായി സഹകരിച്ചു. തങ്ങള്‍ അടുത്തുള്ളപ്പോള്‍ ഭക്ഷണം കഴിക്കുന്നത് തങ്ങള്‍ക്കു വേണ്ടി ഓരോ സ്പൂണും അവര്‍ക്ക് വേണ്ടി ഒരു സ്പൂണും ആയിരുന്നു. ഉപ്പുമാവ്, പൊങ്കല്‍, തൈരു സാദം, ഉരുളക്കിഴങ്ങ് കറി ഒക്കെ ആയിരുന്നു അവര്‍ക്ക് ഇഷ്‌ടം. മൂന്നു ഷിഫ്റ്റുകളിലായി 16 നഴ്സുമാര്‍ ആയിരുന്നു അവരെ ചികിത്സിക്കാന്‍ ഉണ്ടായിരുന്നത്. ഇതില്‍, ഷീല, രേണുക, സമുന്ദീശ്വരി എന്നിവര്‍ ആയിരുന്നു ജയലളിതയ്ക്ക് പ്രിയപ്പെട്ടവര്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :