ന്യൂഡല്‍ഹി|
VISHNU|
Last Modified വെള്ളി, 11 ജൂലൈ 2014 (14:12 IST)
ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച ലൈറ്റ് കോമ്പാക്റ്റ് യുദ്ധവിമാന(എല്‍സിഎ)മായ തേജസിന്റെ നാവിക പതിപ്പ് പരീക്ഷണത്തിനൊരുങ്ങുന്നു. ഇന്ത്യയുടെ തന്ത്ര പ്രധാനമായ ആയുധങ്ങളിലൊന്നായ എല്‍സിഎ തേജസ് അതിന്റെ 25 പരീക്ഷണ പറക്കലുകള്‍ നടത്തിക്കഴിഞ്ഞതായി ഡിആര്‍ഡിഒ ഡയറക്ടര്‍ അവിനാശ് ചന്ദര്‍ അറിയിച്ചു.
നാവിക പതിപ്പിന്റെ പരീക്ഷണം വിജയമായാല്‍ മണ്‍സൂണ്‍ അവസാനിക്കുന്നതിനു മുമ്പു തന്നെ ഗോവയിലെ നാവിക സേന താവളമായ ഐഎന്‍എസ് ഹന്‍സയില്‍ വിന്യസിക്കാനാണ് നിലവില്‍ തീരുമാനിച്ചിരിക്കുന്നത്. അറബിക്കടലിലെ ഇന്ത്യയുടെ തന്ത്ര പ്രധാനമായ നാവിക താവളങ്ങളിലൊന്നാണ് ഐഎന്‍എസ് ഹന്‍സ.
നിലവില്‍ ഇവിടെ മിഗ് 29കെ വിമാനങ്ങളാണ് വിന്യസിച്ചിരിക്കുന്നത്. ഇവയോടൊപ്പം തേജസും എത്തുന്നതൊടെ സേനയുടെ കരുത്ത് വര്‍ദ്ധിക്കും. റഷ്യയില്‍ നിന്ന് വാങ്ങി പേരുമാറ്റിയ വിമാന വാഹിനിയായ ഐഎന്‍എസ് വിക്രമാദിത്യയും നിലവില്‍ കൊച്ചിന്‍ ഷിപ്‌യാര്‍ഡില്‍ നിര്‍മ്മാണം പുരോഗമിക്കുന്ന ഐഎന്‍എസ് വിക്രാന്തും തേജസിനാവശ്യമായ പരിഷകരണങ്ങളോടെയാണ് പൂര്‍ത്തിയായിരിക്കുന്നത്.
പൂര്‍ണ്ണമായും ആയുധങ്ങള്‍ വഹിച്ചുകൊണ്ടാകും പരീക്ഷണം നടത്തുക. ഞാവിയില്‍ മാര്‍ക്ക് 2 വേഗതയുള്ള എന്‍ജിന്‍ തേജസിനായി വികസിപ്പിക്കുമെന്ന് അവിനാശ് ചന്ദര്‍ പറഞ്ഞു. ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക് ലിമിറ്റഡ് ആണ് തേജസിനെ വികസിപ്പിച്ചെടുത്തത്. രാജ്യത്തിന്റെ എക്കാലത്തേയും സ്വപ്നമായിരുന്നു സ്വന്തമായി ലൈറ്റ് കോമ്പാക്റ്റ് യുദ്ധവിമാനം നിര്‍മ്മിക്കുക എന്നത്.