ലഷ്‌കറെ തോയിബ തീവ്രവാദി പിടിയില്‍

ന്യൂഡല്‍ഹി| VISHNU.NL| Last Modified ചൊവ്വ, 29 ജൂലൈ 2014 (11:19 IST)
ലഷ്‌കറെ തോയിബ തീവ്രവാദി ഡല്‍ഹി പോലീസിന്റെ പിടിയിലായി. അബ്ദുള്‍ ഷുഭന്‍ എന്നയാളാണ് ഈ മാസം 20ന് ഡല്‍ഹി സ്‌പെഷ്യല്‍ പോലീസിന്റെ പിടിയിലായത്.

തീവ്രവാദത്തിന് യുവാക്കളെ റിക്രൂട്ട് ചെയ്യുന്ന സംഘത്തില്‍പെടുന്ന ഇയാള്‍ക്ക് മേവാട്ടിലുള്ള രണ്ട് ഇമാമുമാരുമായും ബന്ധമുണ്ടെന്ന് പോലീസ് അറിയിച്ചു. ഈ ഇമാമുമാരെ ഡിസംബറില്‍ പോലീസ് അറസ്റ്റു ചെയ്തിരുന്നു.

രാജസ്ഥാനില്‍ നിന്നും ഹരിയാനയില്‍ നിന്നും യുവാക്കളെ റിക്രൂട്ട് ചെയ്തതില്‍ ഷുഭന് പങ്കുള്ളതായി പോലീസ് കണ്ടെത്തി. കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :