ഹരിയാനയില്‍ ഖനനപ്രദേശത്ത് മണ്ണിടിച്ചില്‍: 20തോളം പേര്‍ മണ്ണിനടിയിലെന്ന് റിപ്പോര്‍ട്ട്

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 1 ജനുവരി 2022 (16:19 IST)
ഹരിയാനയില്‍ ബിവാനി ജില്ലയിലെ ഖനനപ്രദേശത്തുണ്ടായ മണ്ണിടിച്ചിലില്‍ 20തോളം പേര്‍ മണ്ണിനടിയിലെന്ന് റിപ്പോര്‍ട്ട്. മണല്‍ എടുക്കുന്ന ക്വാറിയിലാണ് ദുരന്തം സംഭവിച്ചത്. രക്ഷാപ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്. മറ്റൊരു ജോലിസ്ഥലത്തേക്ക് മടങ്ങുകയായിരുന്ന തൊഴിലാളികളാണ് അപകടത്തില്‍ പെട്ടത്. മരണസംഖ്യ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. രക്ഷപ്പെടുത്തിയവരെ ആശുപത്രികളില്‍ എത്തിക്കുന്നുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :