ന്യൂഡല്‍ഹി|
സജിത്ത്|
Last Modified ഞായര്‍, 3 ഡിസംബര്‍ 2017 (11:53 IST)
കേന്ദ്രസര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് ആര്‍ജെഡി നേതാവ് ലാലൂപ്രസാദ് യാദവ്. രാജ്യത്ത് കന്നുകാലി വിജിലന്‍സാണ് നടക്കുന്നതെന്ന് വ്യക്തമാക്കിയ ലാലു, ഇന്ത്യക്കാര്‍ പണ്ട് കടുവയെയാണ് പേടിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ പശുവിനെയാണ് പേടിക്കുന്നതെന്നും പറഞ്ഞു.
പൊതുജനമധ്യത്തില്‍വെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ തൂക്കിക്കൊന്നാലും പ്രശ്നമില്ല. ബിജെപിക്കെതിരെയുള്ള തന്റെ പോരാട്ടം തുടരുമെന്നും ലാലൂപ്രസാദ് വ്യക്തമാക്കി. ഇന്ത്യയിലെ അന്തരീക്ഷം പാടെ മാറ്റുകയാണ് ബിജെപി സര്‍ക്കാര്‍ ചെയ്തത്. മഹാത്മാഗാന്ധി ഇപ്പോള്‍ ജീവിച്ചിരുന്നുവെങ്കില്‍ നിങ്ങള്‍ തലതാഴ്ത്തി നില്‍ക്കേണ്ടിവരുമായിരുന്നുവെന്നും ലാലൂ ആരോപിച്ചു.
മുസ്ലീം അനാഥായലത്തിന്റെ ശതാബ്ദി ആഘോഷ പരിപാടിക്കിടെയിലാണ് ലാലൂ പ്രസാദ് യാദവ് ബിജെപിക്കെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചത്. ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെയും ലാലൂ ആരോപണങ്ങള്‍ ഉന്നയിച്ചു. മഹാസഖ്യത്തില്‍ നിന്ന് പുറത്തുപൊയതോടെ ജനങ്ങളെ വഞ്ചിക്കുകയാണ് നിതീഷ്‌കൂമാര്‍ ചെയ്തതെന്നും ലാലു ആരോപിച്ചു.