ബിജെപിയുടെ കപട പശുപ്രേമം എങ്ങനെ തിരിച്ചറിയാം ?; ലാലുവിന്റെ പ്രസ്‌താവന വൈറലാകുന്നു

ബിജെപിയുടെ കപട പശുപ്രേമം തിരിച്ചറിയാനുള്ള മാര്‍ഗം ഇതാണ്; ലാലുവിന്റെ പ്രസ്‌താവനയില്‍ ഞെട്ടി ഗോ സംരക്ഷകര്‍!

   Lalu prasad , RJD , BJP , Narendra modi , modi , beef case , beef , ബിജെപി , ലാലുപ്രസാദ് യാദവ് , പശു , കപട പശുപ്രേമം  , ആംബുലന്‍സ്
പട്‌ന| jibin| Last Modified വ്യാഴം, 4 മെയ് 2017 (20:45 IST)
ഗോ രക്ഷയുടെ രാജ്യത്ത് ബിജെപി പ്രവര്‍ത്തകര്‍ നടത്തുന്ന ആക്രമണങ്ങള്‍ ശക്തമായ ഭാഷയില്‍ മറുപടി നല്‍കി ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവ്.

പശുവിനോടുള്ള അതിയായ സ്‌നേഹം നടിച്ച് വോട്ട് സ്വന്തമാക്കുക എന്ന ലക്ഷ്യമാണ് ബിജെപിക്കുള്ളത്. കറവ വറ്റിയ പ്രായം ചെന്ന പശുക്കളെ അവരുടെ വസതിക്കോ വീടിനോ മുന്നിലോ കെട്ടിയിട്ടാല്‍ അപ്പോള്‍ ബിജെപിയുടെ കപട പശുപ്രേമം ജനത്തിനു മനസിലാകുമെന്നും ലാലു വ്യക്തമാക്കി.

ബിജെപി നേതാക്കളുടെ കപട പശു സ്‌നേഹം വെളിച്ചത്തു കൊണ്ടുവരാന്‍ സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെ മുന്നോട്ടിറങ്ങണമെന്നും ബീഹാര്‍ രാജ്ഗിറില്‍ നടക്കുന്ന ആര്‍ജെഡി എകസിക്യൂട്ടീവ് മീറ്റിംഗില്‍ ലാലുപ്രസാദ് പറഞ്ഞു.

ഗോ രക്ഷയുടെ പേരില്‍ ബിജെപി പ്രവര്‍ത്തകര്‍ രാജ്യത്ത് അഴിഞ്ഞാടുന്ന സാഹചര്യത്തിലാണ് ലാലുപ്രസാദിന്റെ വിമര്‍ശനം. നേരത്തെ, പശുക്കള്‍ക്ക് വേണ്ടി ആംബുലന്‍സ് സൌകര്യം ഉത്തര്‍പ്രദേശില്‍ ആരംഭിച്ചിരുന്നു. ‘ഗോവംശ് ചികിത്സാ മൊബൈല്‍ വാന്‍സ് സര്‍വീസ്' എന്ന പേരിലാണ് പശുക്കള്‍ക്ക് വേണ്ടിയോടുന്ന ആംബുലന്‍സ് ആരംഭിച്ചിരിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :