കൊവിഡ് കേസുകൾ ഇല്ല: ലക്ഷദ്വീപിൽ സെപ്തംബര്‍ 21ന് സ്കൂളുകൾ തുറക്കും

വെബ്ദുനിയ ലേഖകൻ| Last Updated: തിങ്കള്‍, 7 സെപ്‌റ്റംബര്‍ 2020 (09:46 IST)
കവരത്തി: കൊവിഡ് പൊസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യാത്ത പശ്ചാത്തലത്തിൽ ലക്ഷദ്വീപിൽ സെപ്തംബർ 21 മുതൽ പ്രവർത്തിയ്ക്കും. പ്രവർത്തന സമയം ചുരുക്കിയോ, ഒന്നിടവിട്ട ദിവസങ്ങളിലോ ആയിരിയ്ക്കും സ്കൂളുകൾ പ്രവർത്തിയ്ക്കുക. കർശന മാനദണ്ഡങ്ങൾ പാലിച്ചായിരിയ്ക്കും സ്കൂളുകൾ പുനരാരംഭിയ്ക്കുക. രക്ഷിതാക്കൾ എഴുതി ഒപ്പിട്ട അനുമതിയോടെ മാത്രമേ വിദ്യാർത്ഥികളെ സ്ക്കൂളുകളിൽ പ്രവേശിപ്പിയ്ക്കാവു എന്നതടക്കമുള്ള മാനദണ്ഡങ്ങൾ പാലിയ്ക്കണം എന്ന കർശന നിർദേശം നൽകിയിട്ടുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :