സക്കിയൂര്‍ റഹ്മാന്‍ ലഖ്‌വി ജയില്‍ മോചിതനായി

ലാഹോര്‍| Last Modified വെള്ളി, 10 ഏപ്രില്‍ 2015 (16:03 IST)
മുംബൈ ഭീകരാക്രമണക്കേസിലെ സൂത്രധാരനായ സക്കിയൂര്‍ റഹ്മാന്‍ ലഖ്‌വി ജയില്‍ മോചിതനായി. വ്യാഴാഴ്ചയാണു ലാഹോര്‍ കോടതി ലഖ്വിയെ മോചിപ്പിക്കാന്‍ ഉത്തരവിട്ടിരുന്നു.

ലഖ്വിയെ ജയിലില്‍ പാര്‍പ്പിച്ചിരിക്കുന്നത് നിയമ വിരുദ്ധമായിട്ടാണെന്ന് കോടതി നിരീക്ഷിച്ചിരുന്നു. ജയില്‍ മോചിതായ ലഖ്വിയെ രഹസ്യ കേന്ദ്രത്തിലേക്കു മാറ്റിയതായാണു റിപ്പോര്‍ട്ടുകള്‍.

2009തിലാണ് ലഖ്‌വി അറസ്റ്റിലായത്. 2013 ഡിസംബറില്‍ ഭീകരവിരുദ്ധ കോടതി ലഖ്‍വിക്ക് ജാമ്യം അനുവദിച്ചെങ്കിലും
ഇന്ത്യയുള്‍പ്പടെയുള്ള രാജ്യങ്ങളുടെ പ്രതിഷേധത്തെത്തുടര്‍ന്ന് ലഖ്വിയെ വീണ്ടും ജയിലിലടയ്ക്കുകയായിരുന്നു.

2008 നംവബര്‍ 26ന് നടനാണ് മുംബൈ ഭീകരാക്രമണം നടന്നത്. അക്രമണത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടിരുന്നു. കടല്‍മാര്‍ഗം മുംബൈയിലെത്തി ആക്രമണം നടത്തിയ പത്തംഗ ലഷ്‌കര്‍ സംഘത്തിന് ലഖ്വിയാണ് പരിശീലനം നല്‍കിയതെന്നായിരുന്നു ആരോപണം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :