ബംഗലൂരു|
സജിത്ത്|
Last Modified തിങ്കള്‍, 19 സെപ്‌റ്റംബര്‍ 2016 (12:21 IST)
കാവേരി പ്രക്ഷോഭത്തിനിടെ ബംഗലൂരുവില്‍ ബസ്സുകള്‍ക്ക് തീവെച്ചത് 100 രൂപയ്ക്കും ഒരു ബിരിയാണിക്കും വേണ്ടിയാണെന്നും വെളിപ്പെടുത്തല്‍. സംഭവത്തില്‍ അറസ്റ്റിലായ ഭാഗ്യ എന്ന യുവതിയുടെ അമ്മയായ യെല്ലമ്മ എന്ന സ്ത്രീയാണ് ഇക്കാര്യം മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. സിസിടിവി ദൃശ്യങ്ങളുടെയും ബസ് ജീവനക്കാര്‍ പകര്‍ത്തിയ വീഡിയോ ദൃശ്യങ്ങളുടെയും അടിസ്ഥാനത്തിലാണ് ഭാഗ്യയെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
ദിവസക്കൂലിയ്ക്ക് ജോലിചെയ്യുന്ന യുവതിയാണ് ഭാഗ്യ. ഒരു സംഘം ആളുകള്‍ പ്രക്ഷോഭത്തില്‍ പങ്കെടുക്കണമെന്ന ആവശ്യവുമായി ഇവരെ സമീപിച്ചു. അതിനുള്ള പ്രതിഫലമായി ഒരു ബിരിയാണിയും 100 രൂപയും വാഗ്ദാനം ചെയ്തതായും ഭാഗ്യയുടെ അമ്മ വ്യക്തമാക്കി. ചോദ്യം ചെയ്യലില്‍ ഭാഗ്യയും ഇക്കാര്യം സമ്മതിച്ചിട്ടുണ്ടെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. അതേസമയം ഭാഗ്യ തന്നെയാണോ തീവെപ്പിന് നേതൃത്വം നല്‍കിയതെന്ന് വ്യക്തമായിട്ടില്ലെന്നും പൊലീസ് അറിയിച്ചു.