സിആര്‍ രവിചന്ദ്രന്‍|
Last Modified വ്യാഴം, 13 ജൂണ്‍ 2024 (12:28 IST)
കുവൈറ്റ് ദുരന്തത്തില്‍ മരണപ്പെട്ട മലയാളികളുടെ കുടുംബങ്ങള്‍ക്ക് ലഭിക്കുന്നത് 12ലക്ഷം രൂപവീതം. സംസ്ഥാന സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. കൂടാതെ പരിക്കേറ്റ മലയാളികള്‍ക്ക് ഒരു ലക്ഷം രൂപ വീതം നല്‍കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. കൂടാതെ മരണമടഞ്ഞവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ വീതം സഹായം നല്‍കുമെന്ന് പ്രമുഖ വ്യവസായി യൂസഫലിയും 2 ലക്ഷം രൂപ വീതം നല്‍കാമെന്ന് വ്യവസായി രവി പിള്ളയും മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്.
അപകടത്തില്‍ ഇതുവരെ 19 മലയാളികളുടെ മരണമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കൊല്ലം പത്തനംതിട്ട കോട്ടയം മലപ്പുറം കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ളവരാണ് മരണപ്പെട്ടവര്‍ തൊഴിലാതൊഴിലാളി ക്യാമ്പില്‍ ഉണ്ടായ തീപിടുത്തത്തില്‍ 49 പേരാണ് മരിച്ചത് ഇതില്‍ 40 പേരും ഇന്ത്യക്കാരാണ്.