വീട്ടുജോലിക്കാരിയുടെ ഭര്‍ത്താവ് കൊല്ലപ്പെട്ട സംഭവം; സെല്‍ജയെ ചോദ്യം ചെയ്യും

Last Modified ബുധന്‍, 13 ഓഗസ്റ്റ് 2014 (13:29 IST)
വീട്ടുജോലിക്കാരിയുടെ ഭര്‍ത്താവ് കൊല്ലപ്പെട്ട സംഭവത്തില്‍ മുന്‍കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കുമാരി സെല്‍ജയെ പൊലീസ് ചോദ്യംചെയ്യും. വീട്ടുജോലിക്കാരിയുമായുള്ള അവിഹിതബന്ധം ചോദ്യം ചെയ്തതാണ് കൊലപാതകത്തില്‍ കലാശിച്ചത്.

ഞായറാഴ്ച രാത്രിയിലാണ് കൊലപാതകം നടന്നത്. എന്നാല്‍ പൊലീസിനെ പിറ്റേന്ന് രാവിലെ മാത്രം അറിയിച്ചതില്‍ ദുരൂഹതയുണ്ടെന്നാണ് പൊലീസ് വിലയിരുത്തല്‍. ഇക്കാര്യങ്ങള്‍ സെല്‍ജയില്‍നിന്ന് പൊലീസ് ചോദിച്ചറിയും.

കുമാരി സെല്‍ജയുടെ വീട്ടുജോലിക്കാരി മഞ്ജുവിന്റെ ഭര്‍ത്താവും സേനാഭവന്‍ ജീവനക്കാരനുമായ സഞ്ജയെ കൊലപ്പെടുത്തിയതിന് പാചകക്കാരന്‍ അനില്‍ അറസ്റ്റിലായിരുന്നു. മഞ്ജുവുമായുള്ള അവിഹിതബന്ധം ചോദ്യം ചെയ്തതിന് സഞ്ജയെ ഷെല്‍ജയുടെ ഔദ്യോഗിക വസതിയുടെ മുകളില്‍നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തുകയായിരുന്നുവെന്ന് അനില്‍ പൊലീസില്‍ മൊഴി നല്‍കി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :