Last Modified വെള്ളി, 13 സെപ്‌റ്റംബര്‍ 2019 (13:04 IST)
മണ്‍പാത്രങ്ങളില്‍ വിളമ്പുന്ന കുല്‍ഹഡ് ചായ രാജ്യത്തെ റെയില്‍വേ സ്റ്റേഷനുകളടക്കമുള്ള പൊതുസ്ഥലങ്ങളില്‍ നിര്‍ബന്ധമാക്കാന്‍ സര്‍ക്കാർ. പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുന്നത് ലക്ഷ്യമിട്ടാണ് കുല്‍ഹഡ് ചായയുടെ വരവ്.
നടപടിയുടെ ഭാഗമായി ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്ലിന്കത്തയച്ചു. റെയില്‍വേ സ്റ്റേഷനുകള്‍, വിമാനത്താവളങ്ങള്‍, ബസ് സ്റ്റാന്‍ഡുകള്‍ എന്നിവിടങ്ങളില്‍ കുല്‍ഹഡുകളുടെ ഉപയോഗം നിര്‍ബന്ധമാക്കണമെന്ന് കത്തില്‍ പറയുന്നു.
പദ്ധതി നടപ്പാക്കുന്നതിലൂടെ മണ്‍പാത്ര നിര്‍മാണ തൊഴിലാളികള്‍ക്ക് വലിയൊരു അവസരമാണ്. ആദ്യഘട്ടത്തില്‍ 400 പ്രധാന റെയില്‍വേ സ്റ്റേഷനുകളിലാണ് പദ്ധതി നടപ്പാക്കുന്നത്. ഖാദി-വില്ലേജ് ഇന്‍ഡസ്ട്രീസ് കമ്മീഷന്‍ ചുട്ട കളിമണ്ണില്‍ തീര്‍ത്ത പാത്രങ്ങളി ലായിരിക്കും ഇനി മുതല്‍ ചായയും മറ്റ് ഭക്ഷണപദാര്‍ത്ഥങ്ങളും നല്‍കുക.