സിആര്‍ രവിചന്ദ്രന്‍|
Last Modified തിങ്കള്‍, 9 ജനുവരി 2023 (07:41 IST)
കെഎസ്ആര്‍ടിസി ബസുകളില്‍ പരസ്യം പതിക്കുന്നത് തടഞ്ഞുകൊണ്ടുള്ള ഉത്തരവ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും. കേരള ഹൈക്കോടതിയാണ് കെഎസ്ആര്‍ടിസി ബസുകളില്‍ പരസ്യം പതിക്കുന്നത് തടഞ്ഞുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചിരുന്നത്. ഇതാണ് സുപ്രീംകോടതി വീണ്ടും പരിഗണിക്കുന്നത്.
ബസുകളിലെ പരസ്യം സംബന്ധിച്ച പുതിയ സ്‌കീം കൈമാറാന്‍ കെഎസ്ആര്‍ടിസിയോട് സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. ഇത് പരിശോധിച്ചാണ് തീരുമാനം. 30വര്‍ഷമായി ബസുകളില്‍ ഇത്തരം പരസ്യങ്ങള്‍ പതിക്കുന്നുണ്ടെന്ന് കെഎസ്ആര്‍ടിസി കോടതിയെ അറിയിച്ചു.