കൊല്‍ക്കത്തയില്‍ സ്ഫോടനം; രണ്ടു കുട്ടികള്‍ക്കു പരുക്ക്

മുംബൈ| vishnu| Last Updated: ശനി, 10 ജനുവരി 2015 (20:05 IST)
കൊല്‍ക്കത്തയില്‍ സ്ഫോടനം. ഡംഡം റെയില്‍വേ സ്റ്റേഷനിലാണു സ്ഫോടനമുണ്ടായത്. രണ്ടു കുട്ടികള്‍ക്കു പരുക്കേറ്റു. വൈകുന്നേരം ആറുമണിയോടെയായിരുന്നു സംഭവം. ആര്‍ക്കും ജീവഹാി സംഭവിച്ചതായി റിപ്പോര്‍ട്ടില്ല.

സ്ഥലത്തെത്തിയ പൊലീസ് നടത്തിയ പരിശോധയില്‍ മൂന്ന് ബോംബുകള്‍ കണ്ടെത്തി. ഇത് നാടന്‍ ബോംബുകളാണ്. ചവറുകൂനയില്‍ നിന്ന് സാധനങ്ങള്‍ പെറുക്കാനെത്തിയ കുട്ടികള്‍ക്കാണ് പരുക്കേറ്റത്. സ്റ്റീലിന്റെ ടിഫിന്‍ ബോക്സിലായിരുന്നു ബോംബ് ഉണ്ടായിരുന്നത്. സ്ഫോടത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :