പോക്കറ്റടിച്ചിട്ട് കള്ളന്‍ വണ്ടിക്കൂലി കൊടുക്കുന്ന പോലെ; ഇന്ധനവിലയില്‍ കേന്ദ്രത്തെ പരിഹസിച്ച് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍

രേണുക വേണു| Last Modified വ്യാഴം, 4 നവം‌ബര്‍ 2021 (09:45 IST)

ഇന്ധന നികുതി കുറയ്ക്കുന്നത് സംസ്ഥാന സര്‍ക്കാരിന്റെ പരിഗണനയിലില്ലെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍. കഴിഞ്ഞ ഏതാനും മാസങ്ങളായി 30 രൂപയോളം കൂട്ടിയിട്ടാണ് കേന്ദ്രം അഞ്ച് രൂപ കുറച്ചതെന്ന് ധനമന്ത്രി പരിഹസിച്ചു. കേന്ദ്രം കുറച്ചതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തിനു കുറയ്ക്കാന്‍ സാധിക്കില്ലെന്നും മന്ത്രി പറഞ്ഞു. മുഖം മിനുക്കല്‍ നടപടി മാത്രമാണ് കേന്ദ്രം ചെയ്യുന്നത്. പോക്കറ്റടിച്ച ശേഷം വണ്ടിക്കൂലിക്ക് പൈസ കൊടുക്കുന്ന പോലെയാണ് കേന്ദ്രത്തിന്റെ നടപടിയെന്നും ബാലഗോപാല്‍ പരിഹസിച്ചു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :