സഹോദരന്‍ ഒളിച്ചോടി, സഹോദരിയെ മാനംഭംഗം ചെയ്യാന്‍ ഖാപ് പഞ്ചായത്ത് ഉത്തരവ്..!

ലക്നൗ| VISHNU N L| Last Modified ബുധന്‍, 19 ഓഗസ്റ്റ് 2015 (17:33 IST)
സഹോദരൻ വിവാഹിതയായ യുവതിയുമായി ഒളിച്ചോടി വിവാഹം കഴിച്ചതിന്റെ പകരമായി ഉത്തർപ്രദേശിലെ ഒരു ഖാപ് പഞ്ചായത്ത് അയാളുടെ സഹോദരിയെ മാനഭംഗം ചെയ്യാന്‍ ഉത്തരവിട്ടു.
ജീവന് ഭീഷണിയുണ്ടെന്നും സുരക്ഷയൊരുക്കണമെന്നും ആവശ്യപ്പെട്ട് 23 കാരി സുപ്രീംകോടതിയെ സമീപിച്ചതോടെയാണ് ഇക്കാര്യം പുറംലോകമറിഞ്ഞത്.

ജാട്ട് സമുദായത്തിൽ പെട്ട വിവാഹിതയായ യുവതിയെ ഇവരുടെ സഹോദരൻ തട്ടിക്കൊണ്ടുപോയി വിവാഹം കഴിച്ചിരുന്നു. ഇതിന്റെ പ്രതികാരമായാണ് ഖാപ് പഞ്ചായത്ത് ഇത്തരത്തിലൊരു ഉത്തരവ് പുറപ്പെടുവിച്ചത്. ബാഗ്പത് ജില്ലയിലെ ഒരു ഗ്രാമത്തിലാണ് സംഭവം. സഹോദരന്‍ ചെയ്ത തെറ്റിന് ദലിത് സ്ത്രീയെയും സഹോദരിയെയും മാനഭംഗപ്പെടുത്തിയ ശേഷം ഗ്രാമത്തിലൂടെ വിവസ്ത്രയായി നടത്താനാണ് ഉത്തരവ്.

പെൺകുട്ടിയുടെ പരാതി പരിശോധിക്കാനും സിബിഐ അന്വേഷണം വേണമെന്ന ആവശ്യം നിലനിൽക്കുന്നതാണോയെന്ന് നോക്കണമെന്നും ജസ്റ്റിസ് ജെ. ചെലമേശ്വർ അധ്യക്ഷനായ ബെഞ്ച് ഉത്തർപ്രദേശ് പൊലീസിന് നിർദേശം നൽകി. എന്നാൽ തന്റെ സഹോദരനെതിരെ ഉയർത്തിയിരിക്കുന്ന പരാതി തെറ്റാണെന്നും യുവതിയുടെ കുടുംബത്തിന്റെ സമ്മർദത്തെ തുടർന്ന് പൊലീസ് വ്യാജ തെളിവുകൾ സൃഷ്ടിക്കുകയായിരുന്നുവെന്നും പെൺകുട്ടി പറയുന്നു. പൊലീസ് പിടിയിലായിരുന്ന യുവാവിന് പ്രാദേശിക കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :