വെബ്ദുനിയ ലേഖകൻ|
Last Updated:
വെള്ളി, 30 ഒക്‌ടോബര്‍ 2020 (07:18 IST)
തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള തെരഞ്ഞെടുപ്പ് നവംബർ 11 മുൻപ് നടത്താനാകില്ല എന്നതിനാൽ നീട്ടിവയ്കുന്നു എന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ. ഇക്കാര്യം വ്യക്തമാക്കി കമ്മീഷൻ സർക്കാരിന് കത്തു നൽകി. തെരഞ്ഞെടുപ്പ് പ്രക്രിയ ഡിസംബർ 31ന് മുൻപ് പൂർത്തീകരിയ്ക്കും എന്നാണ് തീരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കിയിരിയ്ക്കുന്നത്. വിശദമായ തീയതി പിന്നീട് പ്രഖ്യാപിയ്ക്കും. നവംബർ 11ന് ശേഷം തദ്ദേശ സ്ഥാപനങ്ങൾ ഉദ്യോഗസ്ഥ ഭരണത്തിൻ കീഴിലാകും.
മട്ടന്നൂർ നഗരസഭയിൽ മറ്റൊരു കാലാവധിയാണ് എന്നതിനാൽ അവിടെ ഇപ്പോൾ തിരഞ്ഞെടുപ്പില്ല. അതിനാൽ മട്ടന്നൂർ നഗരസഭ സാധാരണ ഗതിയിൽ പ്രവർതിയ്ക്കും. നവംബർ 4ന് ചേരുന്ന മന്ത്രിസഭാ യോഗത്തിൽ ഉദ്യോഗസ്ഥ ഭരണം സംബന്ധിച്ച തിരുമാനം ഉണ്ടാാകും. സർക്കാർ നിയോഗിച്ച സമിതിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലായിരിയ്ക്കും നടപടി. 14 ജില്ലാ പഞ്ചായത്തുകളും ആറ് കോർപ്പറേഷനുകളും ജില്ല കളക്ട്രറുടെ നേതൃത്വത്തിലുള്ള സമിതികളായിരിയ്ക്കും ഭരിയ്ക്കുക. ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകളിലും, മുനിസിപ്പാലിറ്റികളിലും അതത് സ്ഥാപനങ്ങളീലെ സെക്രട്ടറിമാരുടെ നേതൃത്വത്തിലായിരിയ്ക്കും ഭരണം. ഇവരെ കൂടാതെ രണ്ട് ഉദ്യോഗസ്ഥർകൂടി സമിതിയിൽ ഉണ്ടാകും.