ചിക്കുന്‍ഗുനിയയുടെ കാര്യത്തില്‍ തനിക്ക് അധികാരമില്ല; പ്രധാനമന്ത്രിയോട് ചോദിക്കണമെന്ന് കെജ്‌രിവാള്‍

ചിക്കുന്‍ഗുനിയയുടെ കാര്യം പ്രധാനമന്ത്രിയോട് ചോദിക്കണമെന്ന് കെജ്‌രിവാള്‍

ന്യൂഡല്‍ഹി| Last Updated: ചൊവ്വ, 13 സെപ്‌റ്റംബര്‍ 2016 (17:04 IST)
ഡല്‍ഹിയില്‍ കൊതുകുജന്യരോഗങ്ങള്‍ പടര്‍ന്നു പിടിക്കുന്നതിനെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡിയോടോ ലഫ്. ഗവര്‍ണര്‍ നജീവ് ജംഗിനോടോ ചോദിക്കണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ട്വിറ്ററിലാണ് കെജ്‌രിവാള്‍ നിലപാട് വ്യക്തമാക്കിയത്.

കൊതുകുനിവാരണം ശരിയായി നടക്കാത്തതു മൂലം ഡല്‍ഹിയില്‍ രോഗങ്ങള്‍ പടരുകയാണ്. ആശുപത്രികള്‍ രോഗികളെ കൊണ്ട് നിറഞ്ഞിരിക്കുന്നു. തലസ്ഥാനത്ത് ഇതുവരെ മൂന്നുപേര്‍ ചിക്കുന്‍ഗുനിയ മൂലം മരിച്ചിട്ടുണ്ട്.

ഈ സാഹചര്യത്തില്‍ ഡല്‍ഹി ആരോഗ്യമന്ത്രിയും മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും സ്ഥലത്ത് ഇല്ലാത്തത് വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :