നരേന്ദ്ര മോഡിക്ക് കെജ്‌രിവാളിന്റെ അഭിനന്ദനം

വാരണാസി| Last Modified ശനി, 17 മെയ് 2014 (15:57 IST)
പതിനാറാം ലോക്‌സഭയില്‍ വമ്പിച്ച ഭൂരിപക്ഷത്തോടെ ജയിച്ച നരേന്ദ്ര മോഡിക്ക്‌ ആം ആദ്‌മി പാര്‍ട്ടി നേതാവ്‌ അരവിന്ദ്‌ കെജ്‌രിവാളിന്റെ അഭിനന്ദനം. വാരണാസി മണ്ഡലത്തില്‍ മോഡിക്കെതിരെ കെജ്രിവാള്‍ മത്സരിച്ചിരുന്നു.

എന്നാല്‍ മൂന്നു ലക്ഷത്തിലേറെ വോട്ടുകള്‍ക്ക്‌ മോഡി കെജ്രിവാളിനെ പരാജയപ്പെടുത്തുകയായിരുന്നു. മോഡിയുടെ നേതൃത്വത്തില്‍ ബിജെപി ഒറ്റക്ക്‌ കേവല ഭൂരിപക്ഷം നേടിയിരുന്നു.

മൂന്നു പതിറ്റാണ്ടുകള്‍ക്ക്‌ ശേഷമാണ്‌ ഒരു പാര്‍ട്ടിയ്‌ക്ക് കേന്ദ്രത്തില്‍ ഒറ്റക്ക്‌ ഭൂരിപക്ഷം നേടുന്നത്‌. മോഡി മത്സരിച്ച മറ്റൊരു മണ്ഡലമായ വഡോദരയില്‍ അഞ്ചര ലക്ഷത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ്‌ അദ്ദേഹം വിജയിച്ചത്‌.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :