കശ്മീരിനു പിന്നാലെ ജാര്‍ഖണ്ഡും തൂക്കുസഭയിലേക്ക്!

ന്യൂഡല്‍ഹി| VISHNU.NL| Last Modified ചൊവ്വ, 23 ഡിസം‌ബര്‍ 2014 (12:42 IST)
ജമ്മു കശ്മീരിലേയും ജാര്‍ഖണ്ഡിലേയും നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്ത് വരുന്നതോടെ രണ്ട് സംസ്ഥാനങ്ങളിലും തൂക്കു സഭകള്‍ വരുമെന്ന് സൂചന. ഫലസൂചനകള്‍ അനുസരിച്ച് ഝാര്‍ഖണ്ഡില്‍ ബിജെപി ഭരണത്തിന് തൊട്ടടുത്താണ്. കേവല ഭൂരിപക്ഷത്തിന് ബിജെപിക്ക് 5 സീറ്റുകളുടെ കുറവുണ്ട്. നിലവില്‍ 37 സീറ്റുകളിലാണ് ബിജെപി മുന്നേറുന്നത്. ജാര്‍ഖണ്ഡ് നിയമസഭയില്‍ ഇത്തവണയും ആര്‍ക്കും ഒറ്റയ്ക്ക് ഭൂരിപക്ഷം നേടാനകില്ല എന്ന് ഏതാണ്ട് ഉറപ്പായിരിക്കുകയാണ്.

ജമ്മുകാശ്മീരില്‍ ഇഞ്ഞോടിഞ്ഞ് പോരാട്ടമാണ്. തുടക്കത്തില്‍ പിഡിപിക്ക് വ്യക്തമായ മുന്‍തൂക്കം ലഭിച്ചു. ഇടയ്ക്ക് ബിജെപി ഒന്നാമതെത്തിയെങ്കിലും വീണ്ടും പിഡിപി ഒന്നാമതെത്തി. എന്നാല്‍ 29 സീറ്റിലാണ് പിഡിപി മുന്നേറുന്നത്. ബിജെപി 25 സീറ്റിലും. ഇവിടെയും ആര്‍ക്കും വ്യ്ക്തമായ ഭൂരിപക്ഷമില്ല. കശ്മീരില്‍ തൂക്കുസഭയാണെന്ന് നേരത്തെ റിപ്പൊര്‍ട്ടുകളുണ്ടായിരുന്നു.

ജാര്‍ഖണ്ഡില്‍ 81 അംഗ നിയമസഭയില്‍ 72 സീറ്റിലാണ് ബിജെപി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയത്. ഒമ്പത് സീറ്റുകള്‍ സഖ്യകക്ഷികള്‍ക്ക് നല്‍കി. ഇപ്പോഴത്തെ ലീഡ് നിലപ്രകാരം സഖ്യകക്ഷികളുടെ പിന്തുണയോടെ ബിജെപിക്ക് ഭരിക്കാന്‍ കഴിയും.
എന്നാല്‍ കശ്മീരില്‍ പിഡിപി, ബി ജെ പിയുമായുഇ കൂട്ട് കൂടിയേക്കുമെന്ന് സൂചനകളുണ്ട്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :