കശ്‌മീരില്‍ സൈനിക ക്യാമ്പിന് നേരെ ഭീകരരുടെ വെടിവെപ്പ്; സൈന്യം നടത്തിയ തിരിച്ചടിയില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട്

സൈന്യം നടത്തിയ തിരിച്ചടിയില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട്

ശ്രീനഗര്‍| Last Modified വ്യാഴം, 6 ഒക്‌ടോബര്‍ 2016 (09:23 IST)
സൈനികക്യാമ്പിനു നേരെ വീണ്ടും ആക്രമണം. വടക്കന്‍ കശ്‌മീരിലെ ഹന്ദ്വാരയില്‍ ആണ് സൈനിക ക്യാമ്പിനു നേരെ ഭീകരരുടെ വെടിവെപ്പ് ഉണ്ടായത്. 30 രാഷ്‌ട്രീയ റൈഫിള്‍സ് ക്യാമ്പിന് സമീപമായിരുന്നു ആക്രമണം.

അതേസമയം, സൈന്യം നടത്തിയ തിരിച്ചടിയിൽ രണ്ട് ഭീകരരെ വധിച്ചതായാണ് റിപ്പോർട്ട്. കുപ്‌വാര ജില്ലയിലെ ലാന്‍ഗേറ്റില്‍ പുലര്‍ച്ചെ അഞ്ചിനാണ് കാവല്‍ നില്‍ക്കുകയായിരുന്ന സുരക്ഷാഭടന്മാര്‍ക്ക് നേരെ വെടിവെപ്പ് ഉണ്ടായത്. സുരക്ഷാഭടന്മാര്‍ ഉടന്‍ തന്നെ തിരിച്ചടിച്ചു. വെടിവെപ്പ് ഒരു മണിക്കൂറോളം നീണ്ടുനിന്നു.

ആദ്യ 20 മിനിറ്റ് നീണ്ട വെടിവെപ്പിന് ശേഷം പ്രദേശത്ത് സൈന്യം നടത്തിയ തിരച്ചിലിലാണ് തീവ്രവാദികളെ വധിച്ചത്. രാഷ്‌ട്രീയ റൈഫിൾസ് ക്യാമ്പിന് നേരെ നടക്കുന്ന രണ്ടാമത്തെ ആക്രമണമാണിത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :