കശ്മീരില്‍ ബലംപ്രയോഗിക്കേണ്ടെന്ന് കേന്ദ്രം; പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം

കശ്മീരില്‍ പ്രതിഷേധക്കാര്‍ക്കു നേരെ മിതമായ ബലപ്രയോഗമേ പാടുള്ളുവെന്ന് സുരക്ഷാ സേനകള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശം.

ന്യൂഡല്‍ഹി| priyanka| Last Modified ബുധന്‍, 13 ജൂലൈ 2016 (08:01 IST)
കശ്മീരില്‍ പ്രതിഷേധക്കാര്‍ക്കു നേരെ മിതമായ ബലപ്രയോഗമേ പാടുള്ളുവെന്ന് സുരക്ഷാ സേനകള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശം. കശ്മീരില്‍ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗത്തിലാണ് കശ്മീരിലെ സ്ഥിതിഗതികള്‍ സാധാരണ നിലയിലാക്കാനുള്ള മാര്‍ഗങ്ങള്‍ ചര്‍ച്ച ചെയ്തത്.

ഹിസ്ബുല്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനി സൈനിക നടപടിയില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നു കശ്മീരിലുണ്ടായ സംഘര്‍ഷത്തില്‍ ഇതിനകം 32 പേരാണു മരിച്ചത്. കശ്മീരിലെ സ്ഥിതിഗതികളില്‍ പ്രധാനമന്ത്രി മോദി ആശങ്ക പ്രകടിപ്പിച്ചു. ജനങ്ങളോടു സമാധാനം പുലര്‍ത്താന്‍ മോദി അഭ്യര്‍ഥിച്ചു. നിരപാധികള്‍ക്ക് അസൗകര്യങ്ങളും നഷ്ടവുമുണ്ടാകില്ലെന്ന് ഉറപ്പുവരുത്തുമെന്നും മോദി പറഞ്ഞു.

കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്, വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്, പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍, ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവല്‍ എത്തിവര്‍ യോഗത്തില്‍ പങ്കെടുത്തു.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :