പാക് അധീന കശ്‌മീര്‍ ഇന്ത്യയുടേതെന്ന് പ്രധാനമന്ത്രി; സർവകക്ഷി സംഘത്തെ അയക്കില്ല - ചര്‍ച്ചകള്‍ തുടരാനും തീരുമാനം

കശ്‌മീര്‍ വിഷയത്തില്‍ ഇന്ത്യ നിലപാട് വ്യക്തമാക്കുന്നു

 kashmir issues , burhan wani , narendra modi , kashmir , paksitan , blast , border കശ്‌മീര്‍ പ്രശ്‌നം , ബുര്‍ഹാന്‍ വാനി , നരേന്ദ്ര മോദി , പാകിസ്ഥാന്‍ , ഇന്ത്യ , പൊലീസ്
ന്യൂ‍ഡൽഹി| jibin| Last Updated: വെള്ളി, 12 ഓഗസ്റ്റ് 2016 (20:35 IST)
കശ്​മീരിലേക്ക്​ സർവകക്ഷി സംഘത്തെ അയക്കേണ്ടതില്ലെന്ന് സർവകക്ഷി യോഗത്തിൽ തീരുമാനമായി. പാക് അധീന കശ്‌മീര്‍ ഇന്ത്യയുടേതാണെന്ന് യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. ലോകത്തി​ന്റെ വിവിധ ഭാഗങ്ങളിൽ താമസിക്കുന്ന ഈ മേഖലയിൽ നിന്നുള്ളവരുമായി ചർച്ചതുടങ്ങിവെക്കുമെന്നും അദ്ദേഹം പറഞ്ഞു.

സംഘര്‍ഷത്തിന് അയവുണ്ടാക്കാന്‍ കശ്​മീരിലെ എല്ലാ വിഭാഗങ്ങളുമായും രാഷ്​ട്രീയ കക്ഷികളുമായും ചർച്ച നടത്തുമെന്നും സർവകക്ഷി യോഗം പറഞ്ഞു. കശ്​മീരിൽ സമാധാനം പുന:സ്ഥാപിക്കാനുള്ള എല്ലാ ശ്രമങ്ങളെയും പിന്തുണക്കുമെന്ന്​ പ്രതിപക്ഷ പാർട്ടികൾ അറിയിച്ചു. പെല്ലറ്റ്​ തോക്കുകളുടെ ഉപയോഗം പിൻവലിക്കുന്നതടക്കമുള്ള നടപടികൾ സ്വീകരിച്ച്​ കശ്​മീരി ജനതയുടെ വിശ്വാസം ആർജിക്കാൻ കഴിയണമെന്നും ​പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെട്ടു.

ദേശസുരക്ഷയുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്​ചയുമില്ലെന്ന്​ പ്രധാനമന്ത്രി യോഗത്തില്‍ പറഞ്ഞു. അതിനിടെ, കശ്മീർ വിഷയത്തിൽ ഇന്ത്യയെ ചർച്ചയ്‌ക്ക് ക്ഷണിക്കാൻ പാകിസ്ഥാൻ തീരുമാനിച്ചു.

ഹിസ്​ബുൽ മുജാഹിദീൻ കമാൻഡർ ബുർഹാൻ വാനിയുടെ ​കൊലപാതകത്തെ തുടർന്ന്​ കശ്​മീരിൽ പൊട്ടിപ്പുറപ്പെട്ട സംഘർഷം പരിഹരിക്കുന്നതിനെക്കുറിച്ച്​
ചർച്ച ചെയ്യാനാണ് സർവകക്ഷി യോഗം ചേര്‍ന്നത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :