ശ്രീനു എസ്|
Last Modified ബുധന്‍, 2 ജൂണ്‍ 2021 (08:10 IST)
യാചക സ്ത്രീയുടെ താമസസ്ഥലം പരിശോധിച്ച് ഞെട്ടി ഉദ്യോഗസ്ഥര്‍. ജമ്മുകശ്മീരിലെ രൗജൗരി ജില്ലയിലാണ് സംഭവം. നല്ല സൗകര്യങ്ങള്‍ നല്‍കുന്നതിനായി യാചക സ്ത്രീയെ ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റിയ ശേഷം ഇവരുടെ താല്‍കാലിക താമസസ്ഥലം പരിശോധിക്കുകയായിരുന്നു ഉദ്യോഗസ്ഥര്‍. രണ്ടര ലക്ഷത്തിലധികം രൂപയാണ് ഇവിടെ നിന്നും ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്.
65 വയസുള്ള യാചക സ്ത്രീ 30 വര്‍ഷമായി ഭിക്ഷയാചിച്ചാണ് ജീവിച്ചത്. മൂന്ന് പ്ലാസ്റ്റിക് ബോക്‌സുകളിലും ബാഗുകളിലുമായാണ് ചില്ലറയായും നോട്ടുകളായും പണം കണ്ടെത്തിയത്. പണം ഉടമയ്ക്ക് തന്നെ തിരികെ നല്‍കുമെന്ന് അഡീഷണല്‍ ഡെപ്യൂട്ടി കമ്മീഷണര്‍ സുഖ്‌ദേവ് സിങ് സമ്യാല്‍ പറഞ്ഞു.